in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന താരം ആദ്യ ഇലവനിലേക്ക്; സുപ്രധാന മാറ്റത്തിനൊരുങ്ങി ഇവാൻ ആശാൻ

നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് നിരയിൽ മാറ്റങ്ങളുണ്ടാവുമെന്നുറപ്പാണ്. കാരണം കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് അടുത്ത മത്സരത്തിൽ മാറ്റങ്ങളുണ്ടാവുമെന്നുള്ള സൂചനകൾ നൽകിയിരുന്നു. ബ്ലാസ്റ്റേഴ്‌സുമായുള്ള അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിക്കുന്ന ഒരു മാറ്റം ഉണ്ടാവുമെന്നാണ്.

തുടർച്ചയായ 3 മത്സരങ്ങളിലേറ്റ പരാജയത്തിന്റെ പ്രതിസന്ധിയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരേ ഒരു ഗംഭീര വിജയം നേടി വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. നോർത്ത് ഈസ്റ്റിന് ഇത് വരെ ഒരു മത്സരത്തിൽ പോലും വിജയിക്കാൻ സാധിക്കാത്തതും പോയിന്റ് പട്ടികയിൽ അവർ അവസാന സ്ഥാനരക്കാരായത് കൊണ്ടും ബ്ലാസ്റ്റേഴ്സിന് മത്സരത്തിന് മുമ്പ് തന്നെ നല്ല മുൻതൂക്കമുണ്ട്. എന്നാൽ ഈ മുൻതൂക്കം മാത്രം മതിയാവില്ല ബ്ലാസ്റ്റേഴ്സിന്.

നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് നിരയിൽ മാറ്റങ്ങളുണ്ടാവുമെന്നുറപ്പാണ്. കാരണം കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് അടുത്ത മത്സരത്തിൽ മാറ്റങ്ങളുണ്ടാവുമെന്നുള്ള സൂചനകൾ നൽകിയിരുന്നു. ബ്ലാസ്റ്റേഴ്‌സുമായുള്ള അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിക്കുന്ന ഒരു മാറ്റം ഉണ്ടാവുമെന്നാണ്.

അടുത്ത മത്സരത്തിൽ നായകനും ടീമിന്റെ ലെഫ്റ്റ് ബാക്കുമായ ജെസ്സലിന് പകരം നിശൂകുമാർ ആദ്യ ഇലവനിലേക്ക് എത്തുമെന്നാണ് സൂചനകൾ. കഴിഞ്ഞ 3 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് നായകൻ ജെസ്സലിന്റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. പ്രതിരോധവും ആക്രമണവും ബാലൻസ് ചെയ്യാൻ കഷ്ടപ്പെടുന്ന ജെസ്സലിനെ തന്നെയാണ് കഴിഞ്ഞ മത്സരങ്ങളിൽ നാം കണ്ടത്.

അതിനാൽ ജെസ്സലിന് പകരം നിശൂകുമാറിന് അവസരം നൽകണമെന്ന ആവശ്യം ബ്ലാസ്റ്റേഴ്‌സ് ആരാധകർ നേരത്തെ തന്നെ ഉയർത്തിയിരുന്നു. നോർത്ത് ഈസ്റ്റിനെതിരെ നിർണായക മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ പരിശീലകൻ ഇവാൻ വുകമനോവിച്ചിന് കൂടുതൽ റിസ്ക് എടുക്കാൻ പറ്റില്ല. അതിനാൽ തന്നെ ആദ്യ ഇലവനിൽ ജെസ്സലിന് പകരം ഇവാൻ ആശാന് നിശൂവിനെ കൊണ്ട് വന്നേ മതിയാവൂ.

കൂടാതെ മുംബൈയ്ക്കെതിരായ മത്സരത്തിന് ശേഷം ജെസ്സൽ ഒരു ആരാധകനോട് അസഭ്യം പറഞ്ഞത് ടീമിനകത്ത് നിന്ന് തന്നെ ജെസ്സലിന് അതൃപ്തിയുണ്ടാക്കാൻ കാരണമായിട്ടുണ്ട്. സംഭവത്തിൽ ജെസ്സൽ പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും ജെസ്സലിന്റെ പ്രവർത്തിക്കെതിരെ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും എതിർപ്പുകൾക്ക് ഇടയാക്കിയിട്ടുണ്ട് എന്നാണ് വിവരങ്ങൾ.

തിരിച്ച് വരാൻ ബ്ലാസ്റ്റേഴ്സിന് മുന്നിൽ സുവർണാവസരം

ലൂണ വരുന്നു; ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച വാർത്ത