in , ,

CryCry OMGOMG AngryAngry LOVELOVE LOLLOL

സന്തോഷവാർത്തയ്ക്ക് പിന്നാലെ സഞ്ജുവിന് ഒരു നിരാശ വാർത്ത

ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസൺ സ്‌ക്വാഡിൽ ഇടം പിടിച്ചത് സഞ്ജുവിനും ആരാധകർക്കും വലിയ സന്തോഷമാണ് നൽകിയത്. എന്നാൽ ഈ സന്തോഷത്തിനിടയിൽ സഞ്ജുവിന് ഒരു നിരാശ വാർത്ത കൂടി വരികയാണ്.

ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസൺ സ്‌ക്വാഡിൽ ഇടം പിടിച്ചത് സഞ്ജുവിനും ആരാധകർക്കും വലിയ സന്തോഷമാണ് നൽകിയത്. എന്നാൽ ഈ സന്തോഷത്തിനിടയിൽ സഞ്ജുവിന് ഒരു നിരാശ വാർത്ത കൂടി വരികയാണ്.

നിലവിൽ ഐപിഎല്ലിൽ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാൻ റോയൽസിന് പ്ലേ ഓഫ് പോരാട്ടത്തിൽ ഉപനായകൻ ജോസ് ബട്ട്ലർ ഉണ്ടാവില്ലെന്നാണ് സഞ്ജുവിനും കൂട്ടർക്കും നിരാശ നൽകുന്നത്. ഐപിഎൽ കളിക്കുന്ന ഇംഗ്ലീഷ് താരങ്ങളെ തിരിച്ചുവിളിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചതാണ് സഞ്ജുവിന് പണി കിട്ടിയത്.

ടി20 ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പാകിസ്ഥാനെതിരെ നാല് ടി20 മത്സരങ്ങള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. അതുകൊണ്ടാണ് താരങ്ങളെ തിരിച്ചുവിളിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. മെയ് 22ന് പാകിസ്ഥാനെതിരെയാണ് ആദ്യ ടി20. അതിനാൽ ലോകകപ്പ് സ്‌ക്വാഡിൽ ഇടംപിടിച്ച താരങ്ങൾ നാട്ടിലേക്ക് മടങ്ങേണ്ടി വരും.

ഇക്കാര്യം സഞ്ജുവിനെ മാത്രമല്ല, എല്ലാ ഐപിഎൽ ടീമുകളെയും ബാധിക്കും. നിലവിൽ പ്ലേ ഓഫിലേക്ക് ഏറെക്കുറെ അടുത്ത ടീമാണ് രാജസ്ഥാൻ എന്നതിനാലാണ് രാജസ്ഥാന്റെ കാര്യത്തിന് പ്രാധാന്യം നൽകിയത്.

രാജസ്ഥാന് ബട്ട്ലറുടെ സേവനം നഷ്ടമാകുന്നത് പോലെ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഫില്‍ സാള്‍ട്ടിന്റെ സേവനം കൊല്‍ക്കത്തയ്ക്ക് നഷ്ടമാവും. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ മൊയീന്‍ അലിയും കളിക്കുന്നുണ്ട്. വില്‍ ജാക്‌സ്, റീസെ ടോപ്ലി എന്നിവര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിന് വേണ്ടിയും കളിക്കുന്നുണ്ട്. ലിയാം ലിവിംഗ്സ്റ്റണ്‍, ജോണി ബെയര്‍‌സ്റ്റോ, സാം കറന്‍ എന്നിവര്‍ പഞ്ചാബ് കിംഗ്‌സിനും കളിക്കുന്നുണ്ട്.

ഒഡീഷയുടെ സൂപ്പർ വിദേശ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്; ഓഫർ നൽകിയതായി റിപോർട്ടുകൾ

ബിഗ് ഫിഷുകൾ വരുന്നു; നടക്കാൻ പോകുന്നത് വമ്പൻ ട്രാൻസ്ഫറുകൾ; അടുത്ത സീസണിൽ ഞെട്ടിക്കാൻ പോകുന്നത് മുംബൈയോ ബഗാനോ ചെന്നൈയിനോ അല്ല; ദേ..അവരാണ്…