in , , , ,

LOVELOVE CryCry LOLLOL AngryAngry OMGOMG

ബിഗ് ഫിഷുകൾ വരുന്നു; നടക്കാൻ പോകുന്നത് വമ്പൻ ട്രാൻസ്ഫറുകൾ; അടുത്ത സീസണിൽ ഞെട്ടിക്കാൻ പോകുന്നത് മുംബൈയോ ബഗാനോ ചെന്നൈയിനോ അല്ല; ദേ..അവരാണ്…

ഐഎസ്എല്ലിന്റെ അടുത്ത പതിപ്പിലേക്കുള്ള നീക്കങ്ങളിൽ സജീവമാകുകയാണ് ഐഎസ്എൽ ക്ലബ്ബുകൾ. പല ടീമുകളും ഇതിനോടകം തന്നെ പല താരങ്ങൾക്ക് വേണ്ടിയുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. നിലവിൽ ഫ്രീ ഏജെന്റുകളെ ക്ലബ്ബുകൾ സൈൻ ചെയ്യുന്നുണ്ട്. ജൂൺ ഒന്നിന് ട്രാൻസ്ഫർ ജാലകം ആരംഭിക്കുമ്പോൾ ടീമുകളുടെ നീക്കങ്ങൾ കൂടുതൽ ശക്തമാവും.

ഐഎസ്എല്ലിന്റെ അടുത്ത പതിപ്പിലേക്കുള്ള നീക്കങ്ങളിൽ സജീവമാകുകയാണ് ഐഎസ്എൽ ക്ലബ്ബുകൾ. പല ടീമുകളും ഇതിനോടകം തന്നെ പല താരങ്ങൾക്ക് വേണ്ടിയുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. നിലവിൽ ഫ്രീ ഏജെന്റുകളെ ക്ലബ്ബുകൾ സൈൻ ചെയ്യുന്നുണ്ട്. ജൂൺ ഒന്നിന് ട്രാൻസ്ഫർ ജാലകം ആരംഭിക്കുമ്പോൾ ടീമുകളുടെ നീക്കങ്ങൾ കൂടുതൽ ശക്തമാവും.

ട്രാൻസ്ഫർ വിപണിയിൽ എന്നും പണമെറിയാൻ മടി കാണിക്കാത്തവരാണ് മുംബൈയും ബഗാനും. ഇത്തവണ അവർക്കൊപ്പം ചെന്നൈയിനും ചേർന്നിട്ടുണ്ട്. മൂവരും പണം നോക്കാതെ അടുത്ത സീസണിലേക്ക് ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തുകയാണ്.

എന്നാൽ ഈ 3 ക്ലബ്ബുകൾ മറികടന്ന് അടുത്ത ട്രാൻസ്ഫർ വിപണിയിൽ കിടിലൻ നീക്കങ്ങൾ നടത്താനൊരുങ്ങുകയാണ് എഫ്സി ഗോവ. അടുത്ത സീസണിൽ വമ്പൻ വിദേശ താരങ്ങളെ സ്വന്തമാക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് എഫ്സി ഗോവ. വരാനിരിക്കുന്ന സീസണിൽ എഫ്‌സി ഗോവയ്ക്ക് വിദേശ കളിക്കാരെ വലിയ കോളുകൾ എടുക്കേണ്ടതുണ്ടെന്ന് ഗോവയുടെ സീനിയർ ഒഫീഷ്യലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അതെ സമയം അടുത്ത സീസണായിലേക്ക് പ്രതിരോധ താരം ഓടേയ് ഒനൈഡിയ, മധ്യ നിരതാരം കാൾ മക്ഹ്യുഗ് എന്നിവരെ നിലനിർത്തി ബാക്കി വിദേശ താരങ്ങളെ റിലീസ് ചെയ്യാനുള്ള നീക്കത്തിലാണ് ഗോവ. ബാക്കിയുള്ള 4 വിദേശ താരങ്ങളുടെ സ്ലോട്ടിലേക്കാണ് ഗോവ വമ്പൻ വിദേശ താരങ്ങളെ കൊണ്ട് വരാനൊരുങ്ങുന്നത്.

ഈ സീസണിൽ സെമി ഫൈനൽ വരെയെത്തിയെങ്കിലും ഒരു കിരീടം തന്നെയാണ് ഗോവ ലക്ഷ്യമിടുന്നത്. 2019- 20 സീസണിൽ ലീഗ് ഷീൽഡ് നേടിയെങ്കിലും ഐഎസ്എൽ കിരീടം നേടാൻ അവർക്കായിട്ടില്ല. ആ കിരീടം ലക്ഷ്യമിട്ടാണ് ഗോവ അടുത്ത സീസണിൽ വമ്പൻ താരങ്ങളെ ലക്ഷ്യമിടുന്നത്.

സന്തോഷവാർത്തയ്ക്ക് പിന്നാലെ സഞ്ജുവിന് ഒരു നിരാശ വാർത്ത

റോയ് കൃഷ്ണ ടു ബ്ലാസ്റ്റേഴ്‌സ്… സൂപ്പർ താരത്തെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്‌സ്; വെല്ലുവിളിയുമായി എതിരാളികളും രംഗത്ത്…