in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

റോയ് കൃഷ്ണ ടു ബ്ലാസ്റ്റേഴ്‌സ്… സൂപ്പർ താരത്തെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്‌സ്; വെല്ലുവിളിയുമായി എതിരാളികളും രംഗത്ത്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവിലെ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പുറത്തായത്തോടെ, ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് ഒട്ടനവധി ട്രാൻസ്ഫർ റൂമറുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് പുതിയൊരു അഭ്യൂഹം രംഗത്ത് വന്നിരിക്കുകയാണ്.

നിലവിലെ സീസണിലെ ഗോൾഡൻ ബൂട്ട് റെസിൽ ദിമിക്കൊപ്പം ഏറ്റവും മുൻപന്തിയിലുള്ള ഒഡിഷയുടെ റോയ് കൃഷ്ണയെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്‌സ് രംഗത്ത് വന്നിരിക്കുകയാണ്. ബംഗാൾ കമന്റാറായ സോഹൻ പോഡ്ഡറിന്റെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഓഫർ നൽകി കഴിഞ്ഞു.

ബ്ലാസ്റ്റേഴ്‌സിന് പുറമെ എതിരാളികളായ മുംബൈ സിറ്റി എഫ്സിയും താരത്തിനായി രംഗത്തുണ്ട്. 2020-21 സീസണിൽ എടികെ മോഹൻ ബഗാനിലൂടെയാണ് താരം ഐഎസ്എൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് താരം ബംഗളുരു എഫ്സിയിലേക്കും ഒഡിഷ എഫ്സിയിലേക്കും കൂടുമാറുകയായിരുന്നു.

ഒഡിഷക്ക്‌ താരത്തിന്റെ കരാർ പുതുക്കാൻ താല്പര്യമില്ലായെന്ന് പ്രകടിപ്പിച്ചത്തോടെയാണ് 36കാരനായി ബ്ലാസ്റ്റേഴ്‌സ് രംഗത്ത് വന്നത്. എന്തിരുന്നാലും വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.

ബിഗ് ഫിഷുകൾ വരുന്നു; നടക്കാൻ പോകുന്നത് വമ്പൻ ട്രാൻസ്ഫറുകൾ; അടുത്ത സീസണിൽ ഞെട്ടിക്കാൻ പോകുന്നത് മുംബൈയോ ബഗാനോ ചെന്നൈയിനോ അല്ല; ദേ..അവരാണ്…

സിറ്റി ചെയ്ത ഏറ്റവും വലിയ മണ്ടത്തരം; സൂപ്പർ താരത്തെ വിട്ട് കളഞ്ഞതിൽ ഖേദം പ്രകടിപ്പിച്ച് പെപ് ഗ്വാർഡിയോള