കഴിഞ്ഞ സീസൺ അപേക്ഷിച്ച് ഈ സീസണിൽ പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി പ്രകടനത്തിൽ ഒരല്പം പിന്നിലാണ്. പ്രീമിയർ ലീഗിൽ എന്നും അപ്രമാദിത്യം തുടർന്നിരുന്നു സിറ്റി ഈ സീസണിൽ നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
ആഴ്‌സനലിനെ അപേക്ഷിച്ച് ഒരു മത്സരം കുറവ് കളിച്ച അവർ ഒരു പോയിന്റ് പിറകിലാണ്. ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിൽ റയലിനോട് പരാജയപെട്ട് അവർ പുറത്താവുകയും ചെയ്തു. ഇത്തരത്തിൽ അത്ര സുഖരകമല്ലാതെയാണ് സിറ്റിയുടെ പോക്ക്.
ഈ വേളയിൽ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള മിസ് ചെയ്യുന്ന ഒരു താരമുണ്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അവർ ക്ലബ് വിടാൻ അനുവദിച്ച ജർമൻ മിഡ്ഫീൽഡർ ഇക്കായ് ഗുൻഡോഗനാണത്.
ഗുൻഡോഗനെ പെപ് ഇപ്പോഴും മിസ് ചെയ്യുന്നുവെന്നും താരത്തെ ക്ലബ് വിടാൻ അനുവദിച്ച തീരുമാനത്തിൽ ക്ലബ് ഇപ്പോൾ ഖേദിക്കുന്നുവെന്നും സ്പാനിഷ് മാധ്യമമായ മുണ്ടോ ഡി പോർട്ടീവോ റിപ്പോർട്ട് ചെയ്യുന്നു.
പെപ്പിന്റെ സിറ്റിയിൽ നിർണായക താരമായിരുന്നു ഗുൻഡോഗൻ. താരം ക്ലബ് വിട്ടത് സിറ്റിയുടെ പ്രകടനങ്ങളെയും ഈ സീസണിൽ ബാധിച്ചു.