in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

മുൻ ന്യൂ കാസ്റ്റിൽ യുണൈറ്റഡ് താരത്തിന് വേണ്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്

എ ലീഗിൽ നിന്നും ഐഎസ്എല്ലിനെ കണക്റ്റ് ചെയ്യുന്ന മറ്റൊരു റൂമർ കൂടി പുറത്ത് വരികയാണ്. റൂമറുകളിൽ കേരളാ ബ്ലാസ്റ്റേഴ്സും ഇടം പിടിച്ചിരിക്കുന്നു എന്നാണ് ആരാധകരെ സന്തോഷത്തിലാഴ്ത്തുന്നത്.

എ ലീഗിൽ നിന്നും ഐഎസ്എല്ലിനെ കണക്റ്റ് ചെയ്യുന്ന മറ്റൊരു റൂമർ കൂടി പുറത്ത് വരികയാണ്. റൂമറുകളിൽ കേരളാ ബ്ലാസ്റ്റേഴ്സും ഇടം പിടിച്ചിരിക്കുന്നു എന്നാണ് ആരാധകരെ സന്തോഷത്തിലാഴ്ത്തുന്നത്.

എ ലീഗ് ക്ലബ് മെൽബൺ സിറ്റി എഫ്സിയുടെ ഓസിസ് പ്രതിരോധ താരം കുർട്ടീസ് ഗുഡ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടെന്നാണ് പുതിയ റൂമർ. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ മോഹൻ ബഗാനും മറ്റൊരു ഐഎസ്എൽ ക്ലബും താരത്തിനായി വല വിരിച്ചതായാണ് റൂമർ.

കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ മുമ്പ് കളിച്ച ക്ലബാണ് മെൽബൺ സിറ്റി. ലൂണ മെൽബണിൽ കളിച്ചിരുന്ന സമയത്ത് കളിച്ച താരമാണ് കുർട്ടീസ് ഗുഡ്. താരം നിലവിൽ മെൽബണുമായി കരാർ അവസാനിപ്പിച്ചിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സ് വിടുന്ന ക്രൊയേഷ്യൻ താരം മാർക്കോ ലെസ്‌കോവിച്ചിന് പകരമാണ് കുർട്ടിസിനെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നതെന്നാണ് റിപ്പോർട്ട്. അതെ സമയം ബ്രണ്ടൻ ഹാമിലിന് പകരക്കാരനായാണ് കുർട്ടിസിനെ മോഹൻ ബഗാൻ പരിഗണിക്കുന്നത്.

31 കാരനായ കുർട്ടിസ് ഓസ്‌ട്രേലിയൻ ദേശീയ ടീമിന് വേണ്ടി കളിച്ച താരമാണ്. നേരത്തെ ന്യൂ കാസ്റ്റിൽ യുണൈറ്റഡ്, ബ്രാഡ്ഫോർഡ് സിറ്റി, ദുണ്ടീ എഫ്സി തുടങ്ങീ ഇംഗ്ലീഷ് സ്‌കോട്ടിഷ് ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ച താരമാണ് കുർട്ടീസ്.

സിറ്റി ചെയ്ത ഏറ്റവും വലിയ മണ്ടത്തരം; സൂപ്പർ താരത്തെ വിട്ട് കളഞ്ഞതിൽ ഖേദം പ്രകടിപ്പിച്ച് പെപ് ഗ്വാർഡിയോള

പുതിയ തുടക്കം; 6 വർഷത്തെ ബന്ധം അവസാനിപ്പിച്ചു; പുതിയ ഏജൻസിയെ നിയമിച്ച് ബ്ലാസ്റ്റേഴ്‌സ്