in , , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

പുതിയ തുടക്കം; 6 വർഷത്തെ ബന്ധം അവസാനിപ്പിച്ചു; പുതിയ ഏജൻസിയെ നിയമിച്ച് ബ്ലാസ്റ്റേഴ്‌സ്

കളിക്കളത്തിൽ പുതിയ തുടക്കത്തിന് ബ്ലാസ്റ്റേഴ്‌സ് തുടക്കം കുറിച്ചിരിക്കുകയാണ്. ഇവാൻ വുകോമനോവിച്ചിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയത് പുതിയ തുടക്കം മുന്നിൽ കണ്ട് കൊണ്ടാണ്. ഇപ്പോഴിതാ കളിക്കളത്തിൽ മാത്രമല്ല കളിക്കളത്തിന് പുറത്തും പുതിയ തുടക്കം ആരംഭിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ സോഷ്യൽ മീഡിയ ഏജൻസിയെ നിയമിച്ചതായുള്ള റിപോർട്ടുകൾ പുറത്ത് വരികയാണ്. കഴിഞ്ഞ ആറു വർഷമായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ ഏജൻസിയായി പ്രവർത്തിച്ചത് മെരാകി സ്‌പോർട്‌സ് ആൻഡ് എൻ്റർടെയ്ൻമെന്റായിരുന്നു. ഇപ്പോൾ മെരാകിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് പുതിയ സോഷ്യൽ മീഡിയ ഏജൻസിയെ നിയമിച്ചിരിക്കുകയാണ്.

ആരാധകരെ ടീമുമായി കണക്ട് ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് സോഷ്യൽ മീഡിയ ഏജൻസിയാണ്. കഴിഞ്ഞ ആറു വർഷത്തെ മെരാകിയുടെ പ്രവർത്തനത്തിൽ മോശമെന്ന് പറയപ്പെടാൻ ഒന്നുമില്ല. ആരാധകരുമായി നല്ല രീതിയിൽ ക്ലബ്ബിനെ കണക്ട് ചെയ്യിപ്പിക്കാൻ മെരാകിക്ക് സാധിച്ചിട്ടുണ്ട്.

ഒരു സമയത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ് സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഏറെ പിറകിലായിരുന്നു. ആ സമയത്ത് ആരാധകരുടെ ഭാഗത്ത് നിന്നും ഏറെ വിമർശനങ്ങളും ഉയർന്നിരുന്നു.

ഈ വിമർശനത്തിന് പിന്നാലെയാണ് മെരാകിയെ ബ്ലാസ്റ്റേഴ്‌സ് അവരുടെ ഏജൻസിയായി പ്രഖ്യാപിച്ചത്. ഇനി പുതിയ ഏജൻസിയുടെ പ്രവർത്തനങ്ങൾ എങ്ങനെയെന്ന് കണ്ടറിയാം.

മുൻ ന്യൂ കാസ്റ്റിൽ യുണൈറ്റഡ് താരത്തിന് വേണ്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്

ലെസ്‌കോയ്ക്ക് പകരം ലൂണയുടെ സുഹൃത്തോ??; ഓസ്ട്രേലിയൻ കിടിലൻ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്…