in , , ,

LOVELOVE

ലെസ്‌കോയ്ക്ക് പകരം ലൂണയുടെ സുഹൃത്തോ??; ഓസ്ട്രേലിയൻ കിടിലൻ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവിലെ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പുറത്തായത്തോടെ, ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് ഒട്ടനവധി ട്രാൻസ്ഫർ റൂമറുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് പുതിയൊരു അഭ്യൂഹം രംഗത്ത് വന്നിരിക്കുകയാണ്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഓസ്ട്രേലിയൻ ടോപ്പ് ഡിവിഷനായ എ-ലീഗ് ക്ലബ്ബായ മെൽബൺ സിറ്റി എഫ്‌സിയുടെ പ്രതിരോധ താരമായ കർട്ടിസ് ഗുഡിനെ സ്വന്തമാക്കാനായി ശ്രമങ്ങൾ തുടങ്ങിയിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സിന് പുറമെ ഐഎസ്എലിലെ മറ്റ് രണ്ട് ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ട്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനായ ലൂണയും ഗുഡും സുഹൃത്തുകളാണ്. ഇരുവരും ഒന്നിച്ച് മെൽബൺ സിറ്റിക്ക്‌ വേണ്ടി കളിച്ചിട്ടുണ്ട്. 2020ൽ കർട്ടിസ് ഗുഡ് ലൂണയോടൊപ്പമുള്ള ചിത്രം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

31ക്കാരൻ 2018 മുതൽ മെൽബൺ സിറ്റിക്കൊപ്പമാണുള്ളത്. താരം മെൽബൺ സിറ്റിക്കായി 117 മത്സരങ്ങളൊള്ളം കളിച്ചിട്ടുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്ന് വിശ്വസിക്കാം.

പുതിയ തുടക്കം; 6 വർഷത്തെ ബന്ധം അവസാനിപ്പിച്ചു; പുതിയ ഏജൻസിയെ നിയമിച്ച് ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ ഫുട്ബോളിനെ സഹായിക്കാൻ പുതിയ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് താരം ജീക്സൺ സിങ്; കൈയ്യടിച്ച് ആരാധകർ