ഇന്ത്യൻ ഫുട്ബാളിൽ ഇപ്പോൾ ഒട്ടനേകം അക്കാദമികൾ വളർന്ന് വരുന്നുണ്ട്. ഗ്രാസ്റൂട്ട് ലെവലിൽ ഇന്ത്യൻ ഫുട്ബോളിനെ സഹായിക്കാൻ ഏറെ ഗുണകരമാവുന്ന ഘടകമാണ് അക്കാദമികൾ. ഇപ്പോഴിതാ കേരളാ ബ്ലാസ്റ്റേഴ്‌സ് താരവും ഒരു അക്കാദമി ആരംഭിച്ചിരിക്കുകയാണ്.
നിലവിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടുന്ന ജീക്സൺ സിങാണ് ഒരു പുതിയ അക്കാദമിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ജീക്സന്റെ ജന്മദേശമായ മണിപ്പൂരിലാണ് ഈ അക്കാദമി ആരംഭിച്ചരിക്കുന്നത്.
മുൻ ഇന്ത്യൻ താരം ജോണി ചാന്ദ് സിങ്ങിനോടപ്പം സഹകരിച്ചാണ് ജീക്സണും ഈ അക്കാദമിയുടെ ഭാഗമായിരിക്കുന്നത്. ജെജെ ഫുട്ബോൾ അക്കാദമി എന്നാണ് അക്കാദമിക്ക് നൽകിയ പേര്.
മികച്ച പരിശീലകരുടെ സാനിധ്യം, വ്യക്തിഗത പരിശീലന സൗകര്യങ്ങൾ, കമ്മ്യുണിറ്റി സപ്പോർട്ട് എന്നിവ ജെജെ ഫുട്ബോൾ അക്കാദമിയുടെ ഇരുവരും വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യൻ ഫുട്ബോളിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച നാടാണ് മണിപ്പൂർ. ആ മണിപ്പൂരിൽ ഇനിയും ഒരുപാട് താരങ്ങളെ വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ജീക്സനും ജോണിചാന്ദ് സിങ്ങും.