in , , , ,

OMGOMG LOVELOVE LOLLOL AngryAngry CryCry

ചാമ്പ്യൻതാരം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലേക്ക്; പക്ഷെ ടീമിലുണ്ടാവുന്ന കാര്യം സംശയത്തിൽ

കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണ് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ്. ചില പുതിയ താരങ്ങളെ ടീമിലെത്തിക്കാനും ചില താരങ്ങളെ റിലീസ് ചെയ്യാനും ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിടുന്നുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണ് വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ്. ചില പുതിയ താരങ്ങളെ ടീമിലെത്തിക്കാനും ചില താരങ്ങളെ റിലീസ് ചെയ്യാനും ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിടുന്നുണ്ട്.

ഇതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ സ്വന്തമാക്കി ലോൺ ഡീലിൽ മൊഹമ്മദൻസ് എസ്സിയിലേക്ക് അയച്ച യുവതാരം ബികാഷ് സിംഗിന്റെ ഭാവിയുമായി ബന്ധപ്പെട്ട ഒരു അപ്‌ഡേറ്റ് കൂടി പുറത്ത് വരികയാണ്. ഐഎഫ്ടിഡബ്ല്യൂസിയുടെ കോൺടെന്റ് റൈറ്റർ റെജിൻ ടി ജെയ്‌സ് എക്‌സിൽ പങ്ക് വെച്ചത് പ്രകാരം ബികാശിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇത് വരെ തിരുമാനമെടുത്തിട്ടില്ലെന്നാണ്.

ബികാഷ് സിങ് കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനോടപ്പം ചേരും. എന്നാൽ സീനിയർ ടീമിലേക്ക് താരത്തെ പ്രമോട്ട് ചെയ്യാനോ വേണ്ടയോ എന്നത് താരത്തിന്റെ ക്യമ്പിലെ പ്രകടനത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് തീരുമാനിക്കുമെന്നാണ് റെജിൻ പങ്ക് വെയ്ക്കുന്നത്.

അതിനിടയിൽ മുഹമ്മദൻസ് എസ്സി താരത്തെ സ്വന്തമാക്കാനുള്ള നീക്കം നടത്തുന്നുണ്ട്. ഈ ഐ ലീഗ് സീസണിൽ മൊഹമ്മദൻസ് കിരീടം നേടുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ബികാഷ്. അതിനാൽ താരം അടുത്ത സീസണിലും തങ്ങൾക്കൊപ്പം വേണമെന്നാണ് കൊല്കത്തൻ ടീമിന്റെ ആഗ്രഹം.

അതെ സമയം ഈ സീസൺ തുടക്കത്തിൽ രണ്ട് വർഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. എന്നാൽ താരത്തിന് പ്രൊമോഷൻ നൽകാതെ ക്ലബ് താരത്തെ മൊഹമ്മദൻസിലേക്ക് ലോണിൽ അയക്കുകയായിരുന്നു.

ഇന്ത്യൻ ഫുട്ബോളിനെ സഹായിക്കാൻ പുതിയ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് താരം ജീക്സൺ സിങ്; കൈയ്യടിച്ച് ആരാധകർ

ബ്ലാസ്റ്റേഴ്സിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചു; കരാർ നൽകാതെ ബ്ലാസ്റ്റേഴ്‌സ്; ഒടുവിൽ കൊല്കത്തൻ ക്ലബ്ബുമായി കരാർ പുതുക്കി യുവതാരം