in , , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബ്ലാസ്റ്റേഴ്സിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചു; കരാർ നൽകാതെ ബ്ലാസ്റ്റേഴ്‌സ്; ഒടുവിൽ കൊല്കത്തൻ ക്ലബ്ബുമായി കരാർ പുതുക്കി യുവതാരം

ഐഎഫ്ടിഡബ്ല്യൂസിയുടെ കോൺടെന്റ് റൈറ്റർ റെജിൻ ടി ജെയ്സിന്റെ റിപ്പോർട്ട് പ്രകാരം പ്രതിരോധ താരം വാൻലാൽ സുദുക്കിയയുമായി മൊഹമ്മദൻസ് എസ്സി കരാർ പുതിക്കിയെന്നാണ്. കഴിഞ്ഞ സീസണിൽ മൊഹമ്മദൻസിന് വേണ്ടി കളിച്ച താരമാണ് സുദുക്കിയ.അവർ ഐ ലീഗ് ജേതാക്കളായി ഐഎസ്എല്ലിൽ എത്തുമ്പോഴും അവരുടെ പ്രതിരോധ താരത്തെ അവർ നിലനിർത്തി.

എന്നാൽ സുദുക്കിയ നേരത്തെ കേരളാ ബ്ലാസ്റ്റേഴ്സിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിൽ കരാർ ലഭിക്കാൻ താരം ക്ലബ്ബുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുകയായിരുന്നു.

26 കാരനായ താരം റൈറ്റ് ബാക്ക് പൊസിഷനിലും സെന്റർ ബാക്ക് പൊസിഷനിലും കളിയ്ക്കാൻ കെൽപ്പുള്ള താരമാണ്. കഴിഞ്ഞ ഐ ലീഗ് സീസണിൽ മൊഹമ്മദന്സിന് വേണ്ടി ഏഴ് മത്സരങ്ങൾ താരം കളിക്കുകയുണ് ചെയ്തിരുന്നു.

ഐസ്വാൽ, സുദേവ എഫ്സി എന്നിവയ്ക്ക് വേണ്ടി കളിച്ച താരമാണ് വാൻലാൽ സുദുക്കിയ. മൊഹമ്മദൻസ് ഇത്തവണ ഐഎസ്എല്ലിലേക്ക് യോഗ്യത നേടിയതോടെ താരം ആദ്യമായി ഐഎസ്എൽ കളിക്കുകയും ചെയ്യും.

അതെ സമയം ഇത്തവണ ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ നേടിയെത്തിയ താരം അവരുടെ മികച്ച താരങ്ങളെ നിലനിർത്തി ഐഎസ്എൽ അരങ്ങേറ്റം ഗംഭീരമാക്കാനുള്ള നീക്കത്തിലാണ്.

ചാമ്പ്യൻതാരം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലേക്ക്; പക്ഷെ ടീമിലുണ്ടാവുന്ന കാര്യം സംശയത്തിൽ

ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാൻ ബംഗാൾ ക്ലബ്ബുകളുടെ വമ്പൻ പോര്; വാഗ്ദാനമായി റെക്കോർഡ് ട്രാൻസ്ഫർ ഫീ…