in , , ,

CryCry AngryAngry LOVELOVE

ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാൻ ബംഗാൾ ക്ലബ്ബുകളുടെ വമ്പൻ പോര്; വാഗ്ദാനമായി റെക്കോർഡ് ട്രാൻസ്ഫർ ഫീ…

ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന ഇവാൻ വുകമനോവിച്ച് ക്ലബ്‌ വിട്ടത്തോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി ഒട്ടനവധി സങ്കടക്കരമായ വാർത്തയാണ് പുറത്ത് വന്നത്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഒട്ടേറെ താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുന്നത്.

കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ യുവ മധ്യനിര താരമായ ജീക്സൺ സിങ് ക്ലബ്‌ വിടാനൊരുങ്ങുകയായിരുന്നു. മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സായിരുന്നു താരത്തെ സ്വന്തമാക്കാനായി രംഗത്ത് വന്നത്.

വമ്പൻ റെക്കോർഡ് ട്രാൻസ്ഫർ തുകയായിരുന്നു മോഹൻ ബഗാൻ താരത്തിനായി ഓഫർ ചെയ്തിരുന്നത്. ഇപ്പോളിത മോഹൻ ബഗാൻ പുറമെ മോഹൻ ബഗാന്റെ ഏറ്റവും വലിയ ശത്രുകളായ ഈസ്റ്റ്‌ ബംഗാളും താരത്തെ സ്വന്തമാക്കാനായി രംഗത്ത് വന്നിരിക്കുകയാണ്.

ആരാധകർക്കിടയിലുള്ള പോര് പോലെ ജീക്സൺ സ്വന്തമാക്കാനും ഇരു ടീമും വമ്പൻ ഓഫറുകളാണ് നൽകുന്നത്. എന്നാൽ പോലും നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ മോഹൻ ബഗാൻ തന്നെയാണ് താരത്തെ സ്വന്തമാക്കാനായി ഏറ്റവും മുൻപന്തിയിൽ.

https://youtu.be/wJ7xSzbbI6U?si=UeWHMwjnEMoeI6Kn

2019 മുതൽ ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള താരം ബ്ലാസ്റ്റേഴ്‌സിനായി 71 ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്ന് വിശ്വസിക്കാം.

ബ്ലാസ്റ്റേഴ്സിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചു; കരാർ നൽകാതെ ബ്ലാസ്റ്റേഴ്‌സ്; ഒടുവിൽ കൊല്കത്തൻ ക്ലബ്ബുമായി കരാർ പുതുക്കി യുവതാരം

ബ്ലാസ്റ്റേഴ്‌സിനൊപ്പം കരാർ ഇനിയും ബാക്കിയുണ്ട്; യുവ താരത്തെ ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജ വാർത്തകൾ.. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക്‌ ആശ്വാസ വാർത്തയുമായി മാർക്കസ് രംഗത്ത്…