ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിലവിലെ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പുറത്തായത്തോടെ, ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് ഒട്ടനവധി ട്രാൻസ്ഫർ റൂമറുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അത്തരമൊരു അഭ്യൂഹമായിരുന്നു ജീക്സൺ സിംഗിനെ ബന്ധപ്പെട്ട് കുറെ ദിവസമായി പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസം IFT ന്യൂസ് മീഡിയ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം മോഹൻ ബഗാൻ ജീക്സൺ സിങ്ങിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അതോടൊപ്പം താരത്തെ സ്വന്തമാക്കാനായി മോഹൻ ബഗാൻ റെക്കോർഡ് ട്രാൻസ്ഫർ ഫീയാണ് വാഗ്ദാനം ചെയ്തത് എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
1. Diamantakos is a free agent as of now but has an offer from Blasters.
— Marcus Mergulhao (@MarcusMergulhao) May 1, 2024
2. I have no idea about the new coach.
3. Everyone's talking about Jeakson but he has one year left on his contract with KBFC. No club has made an offer or got into a discussion with the club/agent yet. https://t.co/sBYnuJAG9F
എന്നാൽ ഇപ്പോളിത ജീക്സൺ ബന്ധപ്പെട്ട് മാർക്കസ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുകയാണ്. മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം ഐഎസ്എലിലെ ഒരു ക്ലബ്ബും താരത്തിനായി ചർച്ചയോ അതോ ഓഫറോ നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ IFT ന്യൂസ് മീഡിയയുടെ ഈ വാർത്ത വ്യാജമാണെന്ന് വിശ്വസിക്കാം.
അതോടൊപ്പം ജീക്സൺ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഒരു വർഷ കരാർ കൂടി ബാക്കിയുണ്ടെന്നും മാർക്കസ് വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഇത് വളരെയധികം ആശ്വാസക്കരമായ വാർത്ത തന്നെയാണ്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.