in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഒഡീഷയുടെ സൂപ്പർ വിദേശ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്; ഓഫർ നൽകിയതായി റിപോർട്ടുകൾ

അടുത്ത സീസൺ ലക്‌ഷ്യം വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് റോയ് കൃഷണയെ സമീപിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, മുംബൈ സിറ്റി എഫ്സിയും താരത്തെ സമീപിച്ചതായാണ് റിപോർട്ടുകൾ.

കേരളാ ബ്ലാസ്റ്റേഴ്‌സ് റോയ് കൃഷ്ണയെ കേരളാ ബ്ലാസ്റ്റേഴ്‌സ് സമീപിച്ചതായി റിപോർട്ടുകൾ. കൊല്കത്തൻ മാധ്യമ പ്രവർത്തകൻ സോഹൻ പൊഡ്ഡാറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

അടുത്ത സീസൺ ലക്‌ഷ്യം വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് റോയ് കൃഷണയെ സമീപിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, മുംബൈ സിറ്റി എഫ്സിയും താരത്തെ സമീപിച്ചതായാണ് റിപോർട്ടുകൾ.

നിലവിൽ ഒഡീഷ എഫ്സിയ്ക്ക് വേണ്ടി ഈ ഫിജിയൻ താരം കളിക്കുന്നത്. സീസണിൽ 13 ഗോളുകൾ നേടി ലീഗിലെ ജോയിന്റ് ടോപ് ഗോൾ സ്‌കോറർ കൂടിയാണ് റോയ്.

2019 ൽ എടികെയിലൂടെയാണ് താരം ഐഎസ്എല്ലിലെത്തുന്നത്. പിന്നീട് ബംഗളുരു എഫ്സിക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

നിലവിൽ 36 വയസ്സുണ്ട് ഈ താരത്തിന്. അതിനാൽ താരത്തിന്റെ പ്രായം ഒരു പ്രശ്നമാണ്. ഏതായാലും താരത്തെ ബ്ലാസ്റ്റേഴ്‌സ് സമീപിച്ചു എന്നത് മാത്രമാണ് റിപ്പോർട്ട്. തരാം ബ്ലാസ്റ്റേഴ്സിന്റെ ഓഫർ സ്വീകരിക്കുമോ ഇല്ലയോ എന്നത് കണ്ടറിയേണ്ടതുണ്ട്.

വിൽക്കാനുള്ള സാധ്യതകളേറെ; ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധത്തെ കൊല്കത്തൻ വമ്പന്മാർ റാഞ്ചുമോ?

സന്തോഷവാർത്തയ്ക്ക് പിന്നാലെ സഞ്ജുവിന് ഒരു നിരാശ വാർത്ത