in , , , ,

OMGOMG CryCry LOVELOVE AngryAngry LOLLOL

വിൽക്കാനുള്ള സാധ്യതകളേറെ; ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധത്തെ കൊല്കത്തൻ വമ്പന്മാർ റാഞ്ചുമോ?

കേരളാ ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് ആഗ്രഹമെന്നും അടുത്ത സീസണിൽ ഇതിനേക്കാൾ മികച്ചത് ടീമിന് നൽകുമെന്നുള്ള സൂചന നൽകി ജീക്സൺ ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുമ്പോഴും താരത്തെ പൊന്നും വില നൽകി സ്വന്തമാക്കാൻ കൊല്കത്തൻ ക്ലബ്ബുകൾ മത്സരിക്കുകയാണ്.

കേരളാ ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് ആഗ്രഹമെന്നും അടുത്ത സീസണിൽ ഇതിനേക്കാൾ മികച്ചത് ടീമിന് നൽകുമെന്നുള്ള സൂചന നൽകി ജീക്സൺ ബ്ലാസ്റ്റേഴ്സിൽ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുമ്പോഴും താരത്തെ പൊന്നും വില നൽകി സ്വന്തമാക്കാൻ കൊല്കത്തൻ ക്ലബ്ബുകൾ മത്സരിക്കുകയാണ്.

കൊല്കത്തൻ മാധ്യമ പ്രവർത്തകനായ സോഹൻ പൊഡ്ഡാറിന്റെ റിപ്പോർട്ട് പ്രകാരം ജീക്സൺ സിംഗിനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും രംഗത്തുണ്ടെന്നാണ്. ഇരു ക്ലബ്ബുകളും വമ്പൻ തുകയാണ് താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്.

താരത്തിന് 2025 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുള്ളതിനാൽ താരത്തെ വിൽക്കണോ വേണ്ടയോ എന്ന തീരുമാനം ക്ലബ്ബിന്റേത് കൂടിയാണ്. നിലവിൽ താരത്തിനായി മോഹൻ ബഗാൻ രണ്ട് കോടിയിലേറെയാണ് ട്രാൻസ്ഫർ ഫീയായി വാഗ്ദാനം ചെയ്തിരിക്കുന്നതിനാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ എതിരാളികളുടെ മോഹവിലയിൽ ബ്ലാസ്റ്റേഴ്‌സ് വീഴുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

ഫ്രഡി, അസർ, വിബിൻ, ഡാനിഷ് തുടങ്ങിയ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ ഉള്ളതിനാൽ ബ്ലാസ്റ്റേഴ്‌സ് താരത്തെ വിൽക്കാനുള്ള സാദ്ധ്യതകൾ ഏറെയാണെന്ന് ആരാധകർ ആശങ്കപ്പെടുന്നു. അങ്ങനെയങ്കിൽ ബ്ലാസ്റ്റേഴ്സിന് അതൊരു വലിയ നഷ്ടമായിരിക്കും.

ഈ സീസണിൽ പരിക്ക് കാരണം കൂടുതൽ മത്സരങ്ങൾ കളിയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രകടനത്തിൽ അല്പം നിറം മങ്ങിയെങ്കിലും ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളാണ് ജീക്സൺ. കേവലം 22 വയസ്സ് മാത്രം പ്രായമുള്ള താരത്തെ വിട്ട് കളഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് അതൊരു വലിയ തിരിച്ചടിയാകും.

ലൂണയെ പോലെ ആരാധകരുടെ ഹൃദയം കീഴടക്കാൻ ലൂണയുടെ ചങ്ങാതി വരുന്നു

ഒഡീഷയുടെ സൂപ്പർ വിദേശ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്; ഓഫർ നൽകിയതായി റിപോർട്ടുകൾ