in , ,

LOVELOVE AngryAngry

ലൂണയെ പോലെ ആരാധകരുടെ ഹൃദയം കീഴടക്കാൻ ലൂണയുടെ ചങ്ങാതി വരുന്നു

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മാത്രമല്ല ഐഎസ്എൽ ആരാധകരുടെയും പ്രിയ താരമാണ് അഡ്രിയാൻ ലൂണ. നല്ല കളികളെ പ്രോത്സാഹിപ്പിക്കുന്ന ആരാധകർ ലൂണയുടെ കളി മികവിനെയും സ്വീകരിക്കാറുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മാത്രമല്ല ഐഎസ്എൽ ആരാധകരുടെയും പ്രിയ താരമാണ് അഡ്രിയാൻ ലൂണ. നല്ല കളികളെ പ്രോത്സാഹിപ്പിക്കുന്ന ആരാധകർ ലൂണയുടെ കളി മികവിനെയും സ്വീകരിക്കാറുണ്ട്.

എന്നാൽ ലൂണയ്ക്ക് പിന്നാലെ ലൂണയുടെ സുഹൃത്തും ഐഎസ്എല്ലിനെ വിസ്‍മയിപ്പിക്കാനെത്തുകയാണ്. ലൂണ മെൽബൺ സിറ്റി എഫ്സിയിൽ കളിക്കുന്ന സമയത്ത് ലൂണയുടെ ടീം മേറ്റായ ജാമി മക്ലാരന് ഐഎസ്എല്ലിനെത്തുന്നു എന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.

ഓസ്ട്രലിയൻ ലീഗിൽ അഞ്ച് വർഷം ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും എ ലീഗിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനുമായ ജാമി മെൽബൺ സിറ്റി എഫ്സി വിട്ടതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ഐഎസ്എല്ലിലേക്ക് വരുന്നെന്ന വാർത്തകൾ പ്രചരിച്ചത്.

നിലവിൽ മോഹൻ ബഗാൻ എഫ്സിയും മുംബൈ സിറ്റിയുമാണ് താരത്തെ സ്വന്തമാക്കാൻ രംഗത്തുള്ളത്. ഇതിൽ ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് താരം വരുമെന്നുറപ്പാണ്.

അങ്ങനെയെങ്കിൽ ഐഎസ്എല്ലിനെ വിസ്‍മയിപ്പിക്കാൻ ലൂണയെ പോലെ ലൂണയുടെ സുഹൃത്തും ഉണ്ടാവുമെന്നുറപ്പാണ്.

പണമല്ല ബ്ലാസ്റ്റേഴ്‌സാണ് വലുത്; വമ്പൻ തുകയുടെ ഓഫർ നിരസിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ സൂപ്പർ താരം… മജീഷ്യൻ ബ്ലാസ്റ്റേഴ്‌സിൽ തുടരും…

വിൽക്കാനുള്ള സാധ്യതകളേറെ; ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധത്തെ കൊല്കത്തൻ വമ്പന്മാർ റാഞ്ചുമോ?