ഇന്ത്യൻ സൂപ്പർ ലീഗിൽ ഒട്ടേറെ താരങ്ങൾ പണം കണ്ട് കൂടുമാറുന്നത് നമ്മൾ പല തവണ കണ്ടിട്ടുണ്ട്. വമ്പൻ തുക വാഗ്ദാനം ചെയ്താൽ സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ കഴിയുമെന്ന വിശ്വാസമാണ് പല ഐഎസ്എൽ ക്ലബ്ബുകൾക്കുമുള്ളത്.
അത്തരമൊരു വമ്പൻ തുകയുടെ ഓഫറായിരുന്നു കഴിഞ്ഞ ദിവസം എഫ്സി ഗോവ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്കായി നൽകിയത്. ഇതോടെ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും വളരെയധികം വേവലാതിയിലായിരുന്നു.
പക്ഷെ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്നതാണ്. ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ലൂണ എഫ്സി ഗോവയുടെ ഓഫറിനോട് പ്രതികരിച്ചിട്ടില്ല. താരം നിലവിൽ ഒരു ക്ലബ്ബിന്റെയും ഓഫർ പരിഗണിക്കുന്നില്ലായെന്നും താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരാനാണ് താല്പര്യമെന്നുമാണ് റിപ്പോർട്ടുകൾ.
നിലവിൽ ഒരു വർഷ കരാർ കൂടി ബ്ലാസ്റ്റേഴ്‌സിനൊപ്പം ബാക്കിയുള്ള ലൂണ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ തുടരാനാണ് ഏറ്റവുമധികം സാധ്യത. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.