in , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ആഫ്രിക്കൻ കരുത്ത് ഇനി ബ്ലാസ്റ്റേഴ്‌സിനൊപ്പം, ഉറപ്പിച്ചോളു; ഗോവയുടെ സൂപ്പർ വിദേശ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോ തൊട്ട് മുതലെ ബ്ലാസ്റ്റേഴ്‌സിലേക്ക് വരും പറഞ്ഞ് ഏറ്റവും കൂടുതൽ അഭ്യൂഹങ്ങൾ വന്നത് ഗോവയുടെ നോഹ സദൗയിയെ ബന്ധപ്പെട്ടായിരിക്കും. ഇപ്പോളിത ഇതിനൊരു വ്യക്തത വന്നിരിക്കുകയാണ്.

ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തക്കനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയുടെ മൊറോക്കൻ മുന്നേറ്റ താരമായ നോഹ സദൗയിയെ സ്വന്തമാക്കിയിരിക്കുകയാണ്.

രണ്ട് വർഷ കരാറിലായിരിക്കും താരം ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുക. നിലവിലെ സീസണിൽ ഗോവയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നോഹ. പക്ഷെ താരത്തിന് ഗോവയിൽ കാഴ്ചവെച്ചത്തിലും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സിനൊപ്പം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് മാർക്കസ് അഭിപ്രായപ്പെട്ടുന്നത്.

കഴിഞ്ഞ രണ്ട് സീസണിലുമായി താരം ഗോവക്കായി 43 മത്സരങ്ങൾ നിന്ന് 20 ഗോളുകൾ നേടിയിട്ടുണ്ട്. ഇതോടകം തന്നെ അടുത്ത സീസണിൽ ലൂണ നോഹ കോമ്പോയെ ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചൂട്യേരിയ ചർച്ചകൾ തുടങ്ങി കഴിഞ്ഞു. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത്‌ നിന്നും താരത്തിന്റെ സൈനിങ്ങുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് പ്രതിക്ഷിക്കുന്നത്.

“എല്ലാവരെയും വിട്ട് കൊടുക്കാണല്ലോ”; ബ്ലാസ്റ്റേഴ്‌സിന്റെ യുവ തകർപ്പൻ താരം ക്ലബ്‌ വിടുന്നു… കൂടുമാറുന്നത് എതിരാളികളുടെ കൂടാരത്തിലേക്ക്…

പണമല്ല ബ്ലാസ്റ്റേഴ്‌സാണ് വലുത്; വമ്പൻ തുകയുടെ ഓഫർ നിരസിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ സൂപ്പർ താരം… മജീഷ്യൻ ബ്ലാസ്റ്റേഴ്‌സിൽ തുടരും…