in , , ,

CryCry

“എല്ലാവരെയും വിട്ട് കൊടുക്കാണല്ലോ”; ബ്ലാസ്റ്റേഴ്‌സിന്റെ യുവ തകർപ്പൻ താരം ക്ലബ്‌ വിടുന്നു… കൂടുമാറുന്നത് എതിരാളികളുടെ കൂടാരത്തിലേക്ക്…

ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന ഇവാൻ വുകമനോവിച്ച് ക്ലബ്‌ വിട്ടത്തോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി ഒട്ടനവധി സങ്കടക്കരമായ വാർത്തയാണ് പുറത്ത് വന്നത്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഒട്ടേറെ താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുന്നത്.

ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ യുവ മധ്യനിര താരമായ ജീക്സൺ സിങ് ക്ലബ്‌ വിടാനൊരുങ്ങുന്നു എന്നാണ്. നിലവിൽ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സാണ് താരത്തെ സ്വന്തമാക്കാനായി ഏറ്റവും മുൻപന്തിയിലുള്ളത്.

വമ്പൻ റെക്കോർഡ് ട്രാൻസ്ഫർ തുകയാണ് നിലവിൽ മോഹൻ ബഗാൻ താരത്തിനായി ഓഫർ ചെയ്തിരിക്കുന്നത്. മോഹൻ ബഗാൻ പുറമെ ചെന്നൈ, മുംബൈ എന്നിവരും താരത്തെ സ്വന്തമാക്കാനായി രംഗത്തുണ്ടെന്ന് അഭ്യൂഹംങ്ങളുണ്ട്.

2019 മുതൽ ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള താരം ബ്ലാസ്റ്റേഴ്‌സിനായി 71 ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്ന് വിശ്വസിക്കാം.

കോടികൾ വേണ്ട; സൂപ്പർ താരം ബ്ലാസ്റ്റേഴ്സിൽ തുടരും; സൂചന നൽകി താരം

ആഫ്രിക്കൻ കരുത്ത് ഇനി ബ്ലാസ്റ്റേഴ്‌സിനൊപ്പം, ഉറപ്പിച്ചോളു; ഗോവയുടെ സൂപ്പർ വിദേശ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്…