in , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കോടികൾ വേണ്ട; സൂപ്പർ താരം ബ്ലാസ്റ്റേഴ്സിൽ തുടരും; സൂചന നൽകി താരം

ഐഎസ്എല്ലിൽ ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിട്ടില്ലെങ്കിലും ടീമുകൾ ഓരോ താരങ്ങളെയും നോട്ടമിട്ട് കൊണ്ടുള്ള പ്രവർത്തനങ്ങൾ സജീവമാക്കുകയാണ്. ഇത്തരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും ചില താരങ്ങളെ നോട്ടമിട്ടിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയും ചിലർ നോട്ടമിട്ടിട്ടുണ്ട്.

ഐഎസ്എല്ലിൽ ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിട്ടില്ലെങ്കിലും ടീമുകൾ ഓരോ താരങ്ങളെയും നോട്ടമിട്ട് കൊണ്ടുള്ള പ്രവർത്തനങ്ങൾ സജീവമാക്കുകയാണ്. ഇത്തരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും ചില താരങ്ങളെ നോട്ടമിട്ടിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയും ചിലർ നോട്ടമിട്ടിട്ടുണ്ട്.

ഇത്തരത്തിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും എതിരാളികൾ നോട്ടമിട്ട താരമാണ് ജീക്സൺ സിങ്. ജീക്സൺ സിങ്ങിന് വേണ്ടി ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ ശ്രമങ്ങൾ നടത്തുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഏതാണ്ട് രണ്ട് കോടിയോളം രൂപയാണ് ജീക്സണ് വേണ്ടി മോഹൻ ബഗാൻ വാഗ്‌ദനം ചെയ്ത തുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയത്.

എന്നാൽ ഈ റിപോർട്ടുകൾ തള്ളി ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമെന്ന് സൂചന നൽകിയിരിക്കുകയാണ് താരം. താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന സൂചന നൽകിയത്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും ഈ സ്മയങ്ങളിലൊക്കെ ആരാധകർ ഞങ്ങൾക്ക് വലിയ പിന്തുണ നൽകിയെന്നും ജീക്സൺ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. ഈ സീസണിൽ നോക്ക്ഔട്ട് റൗണ്ടിൽ തങ്ങളുടെ പോരാട്ടം അവസാനിച്ചെന്നും അടുത്ത സീസണിൽ ശക്തമായി തിരിച്ച് വരുമെന്നും താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.

അടുത്ത സീസണിലും താരം ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് സൂചന തന്നെയാണ് താരം ഈ പോസ്റ്റിലൂടെ സൂചിപ്പിക്കുന്നത്. അതിനാൽ ഈ പോസ്റ്റിൽ ആരാധകരും സന്തോഷത്തിലാണ്.

ഗോവക്കായി അവസാന മത്സരം കളിച്ചു ഗോൾഡി യന്ത്രം ഇനി ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ❤️‍🔥

“എല്ലാവരെയും വിട്ട് കൊടുക്കാണല്ലോ”; ബ്ലാസ്റ്റേഴ്‌സിന്റെ യുവ തകർപ്പൻ താരം ക്ലബ്‌ വിടുന്നു… കൂടുമാറുന്നത് എതിരാളികളുടെ കൂടാരത്തിലേക്ക്…