in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

അൽവാരോ റിട്ടേൺ; ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ നീക്കം

2021- 22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ചു കൂട്ടിയ താരമാണ് അൽ വാരോ.എന്നാൽ തൊട്ടടുത്ത സീസണിൽ താരം എഫ് സി ഗോവയിലേക്ക് ചേക്കേറുകയായിരുന്നു. എന്നാൽ ഗോവയിൽ താരത്തിന് വേണ്ട രീതിയിൽ തിളങ്ങാനായില്ല.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അൽവാരോ വാസ്കസിനെ വീണ്ടും ടീമിലെത്തിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. പ്രമുഖ കായിക മാധ്യമപ്രവർത്തകൻ ആശിഷ് നെഗിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലാണ് ആഷിഷ് നെഗി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് താരത്തെ വീണ്ടും തിരിച്ചെത്തിക്കാൻ ആഗ്രഹമുണ്ടെന്നും അതിനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അല്വാറു വാസ്ക്കസിന് നിലവിൽ എഫ് സി ഗോവയുമായി ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ട്.

താരത്തെ സ്വന്തമാക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ തുക മുടക്കേണ്ടി വരും.ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്ന വിലയ്ക്ക് എഫ് സി ഗോവ താരത്തെ വിട്ടു നൽകുകയാണെങ്കിൽ താരത്തെ ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിക്കുമെന്നാണ് ആഷിഷ് നെഗി പറയുന്നത്.

2021- 22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ചു കൂട്ടിയ താരമാണ് അൽ വാരോ.എന്നാൽ തൊട്ടടുത്ത സീസണിൽ താരം എഫ് സി ഗോവയിലേക്ക് ചേക്കേറുകയായിരുന്നു. എന്നാൽ ഗോവയിൽ താരത്തിന് വേണ്ട രീതിയിൽ തിളങ്ങാനായില്ല.

താരം വീണ്ടും കേരള ബ്ലാസ്റ്റേഴ്സിൽ ഇവാൻ വുകമനോവിച്ചിന് കീഴിൽ എത്തിയാൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകരിൽ പലരും പ്രതീക്ഷിക്കുന്നത്.താരത്തിന്റെ പ്രകടനത്തിൽ ബ്ലാസ്റ്റേഴ്സിനും പ്രതീക്ഷയുള്ളതിനാലാണ് താരത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.

content highlights: alvaro vazques return kerala blasters

മദമിളകി ബ്ലാസ്റ്റേഴ്സിന്റെ അരികൊമ്പൻ?രണ്ട് കിടിലൻ താരങ്ങളെ സൈൻ ചെയ്യാനൊരുങ്ങുന്നു?

ഐബാനെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾക്ക് തിരിച്ചടി