in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മദമിളകി ബ്ലാസ്റ്റേഴ്സിന്റെ അരികൊമ്പൻ?രണ്ട് കിടിലൻ താരങ്ങളെ സൈൻ ചെയ്യാനൊരുങ്ങുന്നു?

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനം നടത്തണമെന്ന് തീരുമാനിച്ചുറച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി മികച്ച നീക്കങ്ങൾ തന്നെയാണ് നടത്തുന്നത്.

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനം നടത്തണമെന്ന് തീരുമാനിച്ചുറച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി മികച്ച നീക്കങ്ങൾ തന്നെയാണ് നടത്തുന്നത്.

ബാംഗ്ലൂരു എഫ്സിയിൽ നിന്നും പ്രബീർ ദാസിനെ സ്വന്തമാക്കിയത് കൂടാതെ മറ്റൊരു ഇന്ത്യൻ സീനിയർ താരത്തിന് വേണ്ടിയും ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ശക്തമായ റിപ്പോർട്ടുകൾ വന്നിരുന്നു.

നിലവിൽ പുറത്ത്വരുന്ന റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് താരമായ സുബാഷിഷ് ബോസിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തുന്നുണ്ട്.

ലെഫ്റ്റ് ബാക് + സെന്റർ ബാക്ക് പൊസിഷനിൽ കളിക്കാൻ കഴിവുള്ള സുബാഷിഷ് ബോസിനെ കൂടാതെ ഇതേ പൊസിഷനുകളിൽ മികവു തെളിയിച്ച എഫ്സി ഗോവ താരം ഐബൻ ദോഹലിങ്ങിനെ സ്വന്തമാക്കാനും ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ തുടരുകയാണ്.

കബ്ര, ജെസൽ തുടങ്ങിയ വിങ് ബാക്ക് താരങ്ങൾ ടീം വിട്ടതോടെ പകരം സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ വിജയകരമായി ഫലം കണ്ടാൽ അടുത്ത സീസണിൽ മികച്ച ടീമിനെ അണിനിരത്താൻ ഇവാൻ ആശാന് കഴിഞ്ഞേക്കും.

ബ്ലാസ്റ്റേഴ്സിനെ ഗോവ പറ്റിച്ചു? എങ്കിലും പണം വാരിയെറിയാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാണ്?

അൽവാരോ റിട്ടേൺ; ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ നീക്കം