in ,

LOVELOVE CryCry LOLLOL OMGOMG

ബ്ലാസ്റ്റേഴ്സിനെ ഗോവ പറ്റിച്ചു? എങ്കിലും പണം വാരിയെറിയാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാണ്?

എഫ്സി ഗോവയുടെ ഇന്ത്യൻ താരമായ ഐബൻ ദോഹലിങ്ങിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തുന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നതാണ്.

എഫ്സി ഗോവയുടെ ഇന്ത്യൻ താരമായ ഐബൻ ദോഹലിങ്ങിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തുന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്നതാണ്.

26-കാരനായ ഇന്ത്യൻ താരത്തിന്റെ സേവനം ടീമിലെത്തിക്കാൻ ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നടത്തുന്ന ശ്രമങ്ങൾ കാര്യമായി നീങ്ങുന്നുണ്ടെങ്കിലും ഈ അവസരം മുതലെടുക്കുകയാണ് എഫ്സി ഗോവ.

എഫ്സി ഗോവയുമായുള്ള കരാർ പുതുക്കിയ ഐബനെ വിട്ടുകൊടുക്കണമെങ്കിൽ മാതൃക്ലബ്ബായ എഫ്സി ഗോവ ആവശ്യപ്പെടുന്ന ട്രാൻസ്ഫർ ഫീ അൽപ്പം കൂടുതലാണ് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

എന്നാൽ താരത്തിന് വേണ്ടി വില പേശാനും തയ്യാറായി നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്ത ട്രാൻസ്ഫർ ഫീ, എഫ്സി ഗോവ ആവശ്യപ്പെടുന്ന സംഖ്യയുടെ 70% മാത്രമാണ്.

എങ്കിൽ പോലും വിങ് ബാക്ക്, സെന്റർ ബാക്ക് പൊസിഷനുകളിൽ കളിക്കുന്ന ഐബനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് അതിയായ ആഗ്രഹമുണ്ടെന്നും ഇപ്പോഴും താരത്തിന്റെ സൈനിങ് നേടാനാവുമെന്ന പ്രതീക്ഷയിൽ ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് നീങ്ങുകയാണെന്നുമാണ് അറിയാൻ കഴിയുന്നത്.

https://youtu.be/CqcMqZRUPcc

അൽവാരോ ഗോവയിൽ തുടർന്നേക്കില്ല? എഡു ബെഡിയയും പുറത്തേക്ക്?

മദമിളകി ബ്ലാസ്റ്റേഴ്സിന്റെ അരികൊമ്പൻ?രണ്ട് കിടിലൻ താരങ്ങളെ സൈൻ ചെയ്യാനൊരുങ്ങുന്നു?