in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ഒരു അയർലാൻഡ് താരം; വമ്പൻ നീക്കവുമായി കെകെആർ

ക്രിക്കറ്റ്‌ ലോകത്തെ ഈ അട്ടിമറി വീരന്മാർക്ക് പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐപിഎല്ലിൽ മികവ് തെളിയിക്കാൻ അവസരം ലഭിച്ചിട്ടില്ല. അയർലണ്ട് ക്രിക്കറ്റിലെ വെടിക്കെട്ട് വീരൻ എന്ന വിശേഷണം ഉണ്ടായിരുന്ന കെവിൻ ഒബ്രിയാൻ പോലും ഐപിഎല്ലിൽ കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.

ക്രിക്കറ്റ്‌ ലോകത്ത് എഴുതിത്തള്ളാൻ പറ്റാത്ത ടീമാണ് അയർലണ്ട്. കൊച്ചു ടീം എന്ന വിശേഷണമാണ് ഇപ്പോഴും അയർലണ്ടിന് ഉള്ളതെങ്കിലും പല വമ്പന്മാരെയും മേജർ ടൂർണമെന്റുകളിൽ അട്ടിമറിച്ച ചരിത്രം അയർലണ്ടിനുണ്ട്.

ക്രിക്കറ്റ്‌ ലോകത്തെ ഈ അട്ടിമറി വീരന്മാർക്ക് പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐപിഎല്ലിൽ മികവ് തെളിയിക്കാൻ അവസരം ലഭിച്ചിട്ടില്ല. അയർലണ്ട് ക്രിക്കറ്റിലെ വെടിക്കെട്ട് വീരൻ എന്ന വിശേഷണം ഉണ്ടായിരുന്ന കെവിൻ ഒബ്രിയാൻ പോലും ഐപിഎല്ലിൽ കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.

പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത സീസൺ ഐപിഎല്ലിൽ ഒരു അയർലണ്ട് താരത്തിന് അരങ്ങേറ്റം നടത്താൻ സാധിക്കുമെന്നാണ്.

അയർലണ്ട് വെടിക്കെട്ട് താരം പോൾ സ്റ്റിർലിങ്ങിനെ അടുത്ത ലേലത്തിൽ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് നീക്കങ്ങൾ നടത്തുന്നുണ്ട് എന്നാണ്.കഴിഞ്ഞ സീസണിൽ കെകെആർ ടീമിലെത്തിച്ച ഓസിസ് താരം ആരോൺ ഫിഞ്ചിന് കെകെആർ നിരയിൽ തിളങ്ങാൻ സാധിച്ചിട്ടില്ല. ഫിഞ്ചിന് പകരക്കാരനായി പോൾ സ്റ്റിർലിങ്ങിനെ അടുത്ത ലേലത്തിൽ സ്വന്തമാക്കാൻ കെകെആർ നീക്കങ്ങൾ നടത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.

32 കാരനായ പോൾ സ്റ്റിർളിംഗ് വെസ്റ്റ്ഇൻഡീസ്, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ടി20 ലീഗുകളിൽ സജീവ സാനിധ്യമാണ്.

വീണ്ടും മെസ്സി മാജിക്ക്; നീസിനെതിരെ മെസ്സി നേടിയ കിടിലൻ ഫ്രീ കിക്ക് ഗോൾ കാണാം (വീഡിയോ)

ബ്ലാസ്റ്റേഴ്‌സ് കിടിലൻ ടീമാണ്, എതിർക്കുന്നത് അൽപ്പം കഠിനമായ കാര്യം – സ്റ്റീഫൻ കോൺസ്റ്റന്റൈൻ