in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

വീണ്ടും മെസ്സി മാജിക്ക്; നീസിനെതിരെ മെസ്സി നേടിയ കിടിലൻ ഫ്രീ കിക്ക് ഗോൾ കാണാം (വീഡിയോ)

സൂപ്പർ താരം എംബാപ്പെയെ ബെഞ്ചിൽ ഇരുത്തി മത്സരം തുടങ്ങിയ പിഎസ്ജിയെ മത്സരത്തിന്റെ 28 ആം മിനുട്ടിൽ മെസ്സി സുന്ദരമായ ഒരു ഫ്രീകിക്ക് ഗോളിലൂടെ മുന്നിലെത്തിക്കുകയായിരുന്നു.

സുന്ദരമായ ഫ്രീകിക്ക് ഗോളുകൾ നേടി ആരാധകരുടെ ഹൃദയം കീഴടക്കുന്ന ലയണൽ മെസ്സിയുടെ മറ്റൊരു സുന്ദര ഫ്രീകിക്ക് ഗോളിനാണ് ഫുട്ബോൾ ലോകം ഇന്നലെ സാക്ഷ്യം വഹിച്ചത്.

ഇന്നലെ ഫ്രഞ്ച് ലീഗിൽ ഒജിസി നീസിനെതീരെ മത്സരത്തിന്റെ 28 ആം മിനുട്ടിലാണ് മെസ്സി സുന്ദരമായ ഒരു ഫ്രീകിക്ക് ഗോൾ നേടിയത്.

സൂപ്പർ താരം എംബാപ്പെയെ ബെഞ്ചിൽ ഇരുത്തി മത്സരം തുടങ്ങിയ പിഎസ്ജിയെ മത്സരത്തിന്റെ 28 ആം മിനുട്ടിൽ മെസ്സി സുന്ദരമായ ഒരു ഫ്രീകിക്ക് ഗോളിലൂടെ മുന്നിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ലബോർദേയിലൂടെ പിഎസ്ജി സമനില ഗോൾ നേടിയെങ്കിലും പകരക്കാരനായി ഇറങ്ങിയ എംബാപ്പെ 83 മിനിറ്റിൽ ഗോൾ നേടി പിഎസ്ജിക്ക് 2-1 ന്റെ വിജയം സമ്മാനിക്കുകയിരുന്നു.

ഈ വിജയത്തോടെ 25 പോയിന്റുമായി പിഎസ്ജി ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത്‌ തുടരുകയാണ്. മത്സരത്തിൽ മെസ്സി നേടിയ കിടിലൻ ഫ്രീകിക്ക് ഗോൾ കാണാം

ഖത്തർ ലോകകപ്പ് ആര് നേടും?; 2014 ലും 2018 ലും ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിച്ച ജോക്കിം ക്ലമെന്റിന്റെ ഉത്തരം ഇപ്രകാരം

ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ഒരു അയർലാൻഡ് താരം; വമ്പൻ നീക്കവുമായി കെകെആർ