in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

എപ്പ്ഡ്രാ..; മെസ്സിയുടെ ഒരു അത്ഭുത വീഡിയോ കൂടി

പ്രതിരോധ താരങ്ങളെ വെട്ടിച്ച് മെസ്സി മുന്നേറുന്ന പല കാഴ്ചകളും നമ്മൾ നേരത്തേ കണ്ടതാണ്. ഇപ്പോഴിതാ മെസ്സിയുടെ ഒരു ഡ്രിബ്ലിങ്‌ വീഡിയോ കൂടി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കളിക്കളത്തിൽ മായാജാലങ്ങൾ സൃഷ്ടിക്കുന്ന മാന്ത്രികനാണ് ലയണൽ മെസ്സി. കളത്തിൽ നിറഞ്ഞ് കളിക്കുന്ന മെസി പലപ്പോഴും അസാധ്യ ഡ്രബ്ലിങ് നടത്തി ആരാധകരെ വിസ്മയിപ്പിക്കാറുണ്ട്.

പ്രതിരോധ താരങ്ങളെ വെട്ടിച്ച് മെസ്സി മുന്നേറുന്ന പല കാഴ്ചകളും നമ്മൾ നേരത്തേ കണ്ടതാണ്. ഇപ്പോഴിതാ മെസ്സിയുടെ ഒരു ഡ്രിബ്ലിങ്‌ വീഡിയോ കൂടി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

രണ്ട് ദിവസങ്ങൾക്ക് മുമ്പ് യുഎസ് ഓപ്പൺ കപ്പിൻറെ സെമി ഫൈനൽ പോരാട്ടത്തിൽ സിൻസിനാറ്റി എഫ്സിയ്ക്കെതിരെയാണ് മെസ്സി രണ്ട് താരങ്ങളെ വെട്ടിച്ച് മുന്നേറിയത്.

മെസ്സി സാധാരണ ഗതിയിൽ താരങ്ങളെ ഡ്രിബിൾ ചെയ്ത് മുന്നേറാറുണ്ടെങ്കിലും ഈ ഡ്രിബിളിങ്‌ ഇത്ര വൈറലാവാൻ കാരണം സമാന രീതിയിൽ മെസ്സി ഖത്തർ ലോകകപ്പിന്റെ സെമിഫൈനലിൽ ക്രൊയെഷ്യയ്ക്കെതിരെ മെസ്സി ഇതേ പോലുള്ള ഡ്രിബ്ലിങ്‌ നടത്തിയിരുന്നു.

അന്ന് കോവാസിച്ച്, ബ്രോൻസോവിച്ച് എന്നീ രണ്ട് താരങ്ങളെ വെട്ടിച്ച് മുന്നേറിയ മെസ്സി അതേ രീതിയിലാണ് സിൻസിനാറ്റിക്കെതിരെയും ഡ്രിബ്ലിൾ നടത്തിയത് എന്നതാണ് പ്രത്യേകത.

തീയതിയും സമയവും കുറിച്ചു?നെയ്മർ ജൂനിയർ വരുന്നത് ഈ ദിവസമാണ്??

സഞ്ജുവിന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിച്ചിട്ടില്ല; സാധ്യതകൾ വെളിപ്പെടുത്തുന്നു