in ,

സഞ്ജുവിന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിച്ചിട്ടില്ല; സാധ്യതകൾ വെളിപ്പെടുത്തുന്നു

എന്നാൽ സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകൾ പൂർണമായും അവസാനിച്ചിട്ടില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സാബാ കരീം. സഞ്ജു ലോകകപ്പിന്റെ റഡാറിലുള്ള താരം തന്നെയാണെന്നും അതിനാലാണ് ഏഷ്യ കപ്പിൽ സ്റ്റാൻഡ് ബൈ താരമായി സഞ്ജുവിനെ പരിഗണിച്ചതെന്നും സാബാ കരീം പറഞ്ഞു.

മലയാളി താരം സഞ്ജു സാംസൺ ഈ വർഷത്തെ ഏകദിന ലോകക്കപിൽ ഉണ്ടാവണമെന്ന് ആരാധകർ ഒരു പാട് ആഗ്രഹിച്ചിരുന്നു. റിഷബ് പന്തിന് പരിക്കേറ്റ സാഹചര്യത്തിൽ സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകൾ വർധിച്ചിരുന്നു.

എന്നാൽ ഏഷ്യ കപ്പിനുള്ള സ്ക്വാഡിൽ സ്റ്റാൻഡ് ബൈ താരമായി മാത്രം സഞ്ജുവിനെ പരിഗണിച്ചതോടെ സഞ്ജു ലോകകപ്പ് സ്ക്വാഡിൽ ഉണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

എന്നാൽ സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകൾ പൂർണമായും അവസാനിച്ചിട്ടില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സാബാ കരീം. സഞ്ജു ലോകകപ്പിന്റെ റഡാറിലുള്ള താരം തന്നെയാണെന്നും അതിനാലാണ് ഏഷ്യ കപ്പിൽ സ്റ്റാൻഡ് ബൈ താരമായി സഞ്ജുവിനെ പരിഗണിച്ചതെന്നും സാബാ കരീം പറഞ്ഞു.

നിലവിൽ ഇന്ത്യൻ ടീമിൽ മധ്യനിരയിലും വിക്കറ്റ് കീപ്പർമാരുടെ കാര്യത്തിലും ഒരു പാട് താരങ്ങളുണ്ട്. അതാണ് സഞ്ജുവിന് പ്രശ്നമായത്.എന്നാൽ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ മധ്യനിര താരമായ ലോകേഷ് രാഹുലിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തിൽ സംശയമുണ്ടണെന്നും രാഹുലിന് പൂർണ ഫിറ്റ്‌നസ് കൈവരിക്കാനായില്ലെങ്കിൽ സഞ്ജുവിന് ലോകകപ്പിൽ അവസരം ലഭിക്കാൻ സാധ്യതയുണ്ടെന്നും സാബാ കരീം പറഞ്ഞു.

ജിയോ സിനിമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാബാ കരീം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

എപ്പ്ഡ്രാ..; മെസ്സിയുടെ ഒരു അത്ഭുത വീഡിയോ കൂടി

ഗോവയുടെ എട്ടിന്റെ പണി റൊണാൾഡോയുടെ മത്സരം കാണാൻ ആരാധകർക്ക് അവസരമില്ല