in , , , , ,

OMGOMG LOVELOVE CryCry AngryAngry LOLLOL

ഒരാൾ കൂടി പുറത്തേക്ക്; ബ്ലാസ്റ്റേഴ്സിന്റെ പുതിയ ട്രാൻസ്ഫർ വാർത്തകളറിയാം….

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗുകളെ പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ലെങ്കിലും നിലവിലെ ടീമുമായി ബന്ധപ്പെട്ട് ചില ട്രാൻസ്ഫർ നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിൽ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ ആശിഷ് നെഗി ചില കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. നെഗിയുടെ റിപോർട്ടുകൾ അനുസരിച്ചുള്ള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ട്രാൻസ്ഫർ അപ്‌ഡേറ്റുകൾ അറിയാം..

ALSO READ: ജീക്സന്റെ കാര്യം ആശങ്കയിൽ; അപ്‌ഡേറ്റുമായി മാർക്കസ് മെർഗുലോ

പ്രതിരോധ താരം പ്രബീർ ദാസിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു എന്നുള്ളതാണ് നെഗി പങ്ക് വെയ്ക്കുന്ന പ്രധാന അപ്‌ഡേറ്റ്. കഴിഞ്ഞ സീസണിൽ രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് പ്രബീറിനെ ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സിയിൽ നിന്നും സ്വന്തമാക്കിയത്. എന്നാൽ താരത്തെ വിറ്റ് കാശാക്കാനുള്ള നീക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.

ALSO READ: മെസ്സിയെ അനുസ്മരിപ്പിക്കുന്ന കളി ശൈലി; യുവതാരത്തെ പുകഴ്ത്തി ബ്ലാസ്റ്റേഴ്സിന്റെ കൊച്ചാശാൻ

പ്രതിരോധ നിരയിൽ മറ്റു രണ്ട് താരങ്ങളായ പ്രീതം കോട്ടാൽ, ഹോർമിപാം എന്നിവർക്ക് വേണ്ടി ആവശ്യക്കാർ ഉണ്ടെങ്കിലും ഇരുവരെയും വിൽക്കില്ലെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്‌സ്. ഇതിൽ പ്രീതം കോട്ടാലിനായി 3 ക്ലബ്ബുകൾ രംഗത്ത് വന്നെങ്കിലും താരത്തെ ബ്ലാസ്റ്റേഴ്‌സ് വിട്ട് കൊടുക്കാൻ തയാറായില്ലെന്നും ആശിഷ് നെഗി റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ അടക്കം 3 പേർ; ടീം ഇന്ത്യയ്ക്ക് പുതിയ പരിശീലകരാവാൻ മുൻ ഐഎസ്എൽ പരിശീലകർ

കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരങ്ങളായ വിബിൻ മോഹൻ, ജീക്സൺ സിങ് എന്നിവർക്കായി മുംബൈ സിറ്റി എഫ്സി രംഗത്തുള്ളതായി അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഏറ്റവും കൂടുതൽ പ്രാധാന്യം മുംബൈ നൽകുന്നത് വിബിന് വേണ്ടിയാണെന്നും കഴിഞ്ഞ സീസൺ അവസാനം മുതൽ താരത്തിനായി മുംബൈ നീക്കം നടത്തിയതായും നെഗി റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: ഇന്ത്യയെ കളിപഠിപ്പിക്കാൻ ഇവാൻ ആശാൻ എത്തുമോ? സാധ്യതകൾ പരിശോധിക്കാം

കൂടാതെ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് രണ്ട് വർഷക്കാലയളവിൽ സ്വന്തമാക്കിയ മൊഹമ്മദൻസ് എസ്സിയിലേക്ക് ലോണിൽ അയച്ച ബികാഷ് സിംഗിനെ ഇത്തണവയും ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കാനുള്ള സാധ്യതകളെ പറ്റിയും നെഗി ചൂണ്ടിക്കാട്ടുന്നു.

ALSO READ: അവനെ എന്തിന് സൈൻ ചെയ്തു? വീണ്ടുമൊരു മണ്ടത്തരം ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്

അവനെ എന്തിന് സൈൻ ചെയ്തു? വീണ്ടുമൊരു മണ്ടത്തരം ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്

നിരസിച്ചത് മൂന്ന് ഓഫറുകൾ; സൂപ്പർ താരത്തെ വിട്ട് കൊടുക്കാൻ തയ്യാറല്ലയെന്ന് ബ്ലാസ്റ്റേഴ്‌സ്…