കേരളത്തിലെ എല്ലാ ഫുട്ബോൾ പ്രേമികളും വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമായിരുന്നു വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന കേരളത്തിൽ കളിക്കാൻ വരുന്നതിനെ ബന്ധപ്പെട്ടുള്ള അപ്ഡേറ്റ്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുൻപായിരുന്നു കേരള കായിക മന്ത്രി വി.അബ്ദുൽ റഹീമാൻ അർജന്റീനക്ക് ക്ഷണക്കത്ത് അയച്ചതായുള്ള റിപ്പോർട്ടുകൾ പങ്കുവെച്ചത്.
ഇപ്പോളിതാ ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കായിക മന്ത്രി. അർജന്റീന ടീം കേരളത്തിൽ കളിക്കാൻ തയ്യാറാണെന്ന് മെയിൽ വഴി അറിയിച്ചതായി കായിക മന്ത്രി വി.അബ്ദുൽ റഹീമാൻ വെളിപ്പെടുത്തി.
എന്നാൽ അർജന്റീന ടീം കേരളത്തിൽ ആർക്കെതിരെയാണ് കളിക്കുക, എവിടെ വച്ച് മത്സരങ്ങൾ നടക്കുമെന്നതിലൊന്നും വ്യക്തത വന്നിട്ടില്ല. ജൂലൈയിൽ മത്സരം നടത്താമെന്നാണ് നിലവിൽ അർജന്റീന ടീം അറിയിച്ചിട്ടുള്ളത്. എന്തിരുന്നാലും കേരളത്തിലെ മത്സര സംഘാടകരും അർജന്റീന ടീമും ഫേസ് ടു ഫേസ് ചർച്ചകൾക്ക് സാധ്യതയുണ്ട്.
So according to the sports minister of Kerala, Argentina FA has sent them a mail confirming their visit to Kerala. Discussions to find a suitable time will be done later.
— Aswathy (@RM_madridbabe) January 2, 2024
#IndianFootball #KeralaFootball
ഇതോടെ കേരളത്തിലെ ഒട്ടേറെ അർജന്റീന ആരാധകരുടെ മെസ്സിയെ കാണുകയെന്ന സ്വപ്നമാണ് നിറവേറാൻ പോകുന്നത്. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതായിരിക്കും.