in , , , ,

OMGOMG CryCry LOVELOVE AngryAngry LOLLOL

ആരാധകരുടെ പ്രിയ താരം ശത്രു ടീമിലേക്കോ?ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തെ റാഞ്ചാൻ ബദ്ധവൈരികളുടെ നീക്കം

കഴിഞ്ഞ രണ്ട് സീസണിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ നിർണായക താരമായിരുന്നു ഹോർമി. എന്നാൽ ഇത്തവണ മോഹൻ ബഗാനിൽ നിന്നും പ്രീതം കോട്ടാൽ എത്തിയതോടെ ഹോർമിയുടെ അവസരങ്ങൾ നന്നേ കുറഞ്ഞു.

കേരളാ ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്സിയും അത്ര വലിയ ബദ്ധവൈരികളല്ലായിരുന്നു. എന്നാൽ ഈ സീസണിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയ ആദ്യ മത്സരത്തിലെ അനിഷ്ടസംഭവങ്ങൾ ഇരുവരും തമ്മിലെ വൈര്യത്തിന് കാരണമായി. ഇക്കഴിഞ്ഞ ഡിസംബർ 24 ന് തങ്ങളുടെ തട്ടകത്തിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് മുംബൈയോട് കണക്കും വീട്ടിയിരുന്നു.

ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരമായ റുയിവാ ഹോർമിപാമിനെ റാഞ്ചാൻ ബദ്ധവൈരികളായ മുംബൈ ശ്രമങ്ങൾ നടത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ രണ്ട് സീസണിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ നിർണായക താരമായിരുന്നു ഹോർമി. എന്നാൽ ഇത്തവണ മോഹൻ ബഗാനിൽ നിന്നും പ്രീതം കോട്ടാൽ എത്തിയതോടെ ഹോർമിയുടെ അവസരങ്ങൾ നന്നേ കുറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിൽ അവസരം കുറഞ്ഞ താരത്തെ സ്വന്തമാക്കാനാണ് ഇപ്പോൾ മുംബൈ ശ്രമിക്കുന്നത്. മുംബൈ മാത്രമല്ല, മറ്റു ചില ഐഎസ്എൽ ടീമുകളും ഹോർമിയ്ക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ താരത്തിനായി മുംബൈയാണ് മുന്നിൽ.

ഹോർമിയ്ക്ക് ഇനിയും ബ്ലാസ്റ്റേഴ്‌സിൽ വലിയ കരാർ ബാക്കിയുണ്ട്. അതിനാൽ തന്നെ ഈ ട്രാൻസ്ഫർ നടന്നാൽ ബ്ലാസ്റ്റേഴ്‌സിന് സാമ്പത്തികമായി നേട്ടമുണ്ടാക്കാനാവും. എന്നാൽ ഐബാൻ ഡോഹ്ലിങ് പരിക്കേറ്റ് പുറത്ത് പോയ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിൽ നിന്ന് ഒരാളെ വിൽക്കാനുള്ള ശ്രമം നടത്താൻ സാദ്ധ്യതകൾ കാണുന്നില്ല.

മെസ്സിയെ കാണാം?, അർജന്റീന ടീം കേരളത്തിൽ കളിക്കാൻ വരുന്നു?; വെളിപ്പെടുത്തലുമായി കായിക മന്ത്രി രംഗത്ത്….

ഒരു ഐഎസ്എൽ ക്ലബ്‌ കൂടി അവസാനിക്കാൻ പോകുന്നു? ?