in , , ,

LOVELOVE

വമ്പന്മാരുടെ പോരാട്ടത്തിൽ എടികെയ്ക്ക് ജയം …

ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പന്മാരുടെ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയെ വിഴ്ത്തി എടികെ മോഹൻ ബഗാൻ. എത്തിരില്ലാത്ത ഒരു ഗോളിനായിരുന്നു എടികെയുടെ ജയം.

ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പന്മാരുടെ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയെ വിഴ്ത്തി എടികെ മോഹൻ ബഗാൻ. എത്തിരില്ലാത്ത ഒരു ഗോളിനായിരുന്നു എടികെയുടെ ജയം.

എടികെയുടെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ 11ആം മിന്നുറ്റിൽ ഹ്യൂഗോ ബൗമസാണ് എടികെ മോഹൻ ബഗാൻ വേണ്ടി വല കുലുക്കിയത്.

ഇഞ്ചോടിച്ച് പോരാട്ടത്തിൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമിനും കഴിഞ്ഞിരുന്നു. എടികെയുടെ പ്രതിരോധ താരം സുബാഷിഷ് ബോസാണ് ഹീറോ ഓഫ് ദി മാച്ച്.

ഇരു ടീമും കഴിഞ്ഞ മത്സരം തോറ്റാണ് നേർക്കുനേർ വന്നത്. എന്തിരുന്നാലും എടികെ മോഹൻ ബഗാൻ വിജയ വഴിയിൽ തീരിച്ചെത്തിയപ്പോൾ ഹൈദരാബാദിന് നേരിടേണ്ടി വന്നത് സീസണിലെ രണ്ടാം തോൽവിയാണ്.

മാച്ച് പൊസെഷൻ നോക്കുമ്പോൾ എടികെ മോഹൻ ബഗാൻ 45ശതമാനവും ഹൈദരാബാദിന് 55 ശതമാനവുമാണുള്ളത്. എടികെക്കി നാല് ഓൺ ടാർഗറ്റ് ഷോട്ടുകൾ എത്തിക്കാൻ കഴിഞ്ഞപ്പോൾ ഹൈദരാബാദിന് വെറും ഒരു ഷോർടാണ് ഓൺ ടാർഗറ്റിലെത്തിക്കാൻ കഴിഞ്ഞത്.

ഇതോടെ എടികെ മോഹൻ ബഗാൻ പട്ടികയിൽ +3 എന്ന ഗോൾ ഡിഫറെൻസോടെ 13 പോയിന്റുമായി നാലാം സ്ഥാനത്തും ഹൈദരാബാദ് +5 എന്ന ഗോൾ ഡിഫറെൻസോടെ 16 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണുള്ളത്.

ഡിസംബർ 3 ശനിയാഴ്ചയാണ് ഇരു ടീമിന്റെയും അടുത്ത മത്സരം. വൈകീട്ട് 5:30ക്കി ഹൈദരാബാദ് ചെന്നൈയെ നേരിടുമ്പോൾ രാത്രി 7:30ക്കി എടികെ ബംഗളുരു എഫ്സിയെ നേരിടും.

എന്ത് കൊണ്ട് നെയ്മർക്ക് പരിക്ക് പതിവാകുന്നു?കാരണമുണ്ട്

മെസ്സിയേയും അർജന്റീനയേയും ഇഷ്ടമാണ്; പക്ഷെ അർജന്റീന കിരീടം നേടരുതേ എന്നാഗ്രഹിക്കുന്ന ഒരു വിഭാഗം ജനങ്ങൾ അർജന്റീനയിലുണ്ട്; കാരണം….