in , ,

AngryAngry CryCry LOLLOL OMGOMG LOVELOVE

സഞ്ജുവിനെ ‘നൈസായി’ ഒഴിവാക്കി ബിസിസിഐ

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 ഏകദിന പരമ്പരകളിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തി എന്നുള്ളത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യം തന്നെയാണ്. സീനിയർ താരങ്ങൾക്ക് വിശ്രമം അനിവദിച്ച് രണ്ടാം നിരടടീമിനെയാണ് ബിസിസിഐ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായാണ് സഞ്ജുവിന് ടീമിൽ അവസരം ലഭിക്കുന്നത്. എന്നാൽ സഞ്ജുവിന് ഇങ്ങനെ ടീമിൽ അവസരം ലഭിച്ചാൽ മതിയോ എന്ന ചോദ്യമാണ് ആരാധകരിൽ ചിലർ ഉയർത്തുന്നത്.

രോഹിത് ശർമ, വിരാട് കോലി, കെ.എൽ.രാഹുൽ, തുടങ്ങിയ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകുന്ന വേളയിൽ മാത്രമാണ് സഞ്ജുവിനെ ബിസിസിഐ പരിഗണിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സഞ്ജുവിന്റെ അവസ്ഥ ഇത് തന്നെയാണ്. അങ്ങനെയെങ്കിലും സഞ്ജുവിന് അവസരം ലഭിക്കുന്നുണ്ടല്ലോ എന്ന അഭിപ്രായം പലർക്കും ഉണ്ടെങ്കിലും ഇപ്പോഴും സഞ്ജുവിനെ രണ്ടാം നിര താരമായി കണ്ടാൽ മതിയോ എന്ന ചോദ്യവും പ്രസക്തമാണ്.

അതെ സമയം ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയ്ക്ക് ടീം പ്രഖ്യാപിച്ചപ്പോൾ അതിൽ സീനിയർ താരങ്ങളെല്ലാമുണ്ട്. ബംഗ്ലദേശിനെതിരായ പരമ്പരയിൽ രോഹിത് ശർമയാണ് നായകൻ. കെ.എൽ.രാഹുലാണ് വൈസ് ക്യാപ്റ്റൻ. പരിക്കേറ്റ രവീന്ദ്ര ജ‍ഡേജ ടീമിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്. എന്നാൽ സീനിയർ താരങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് പരമ്പരയിൽ സഞ്ജു സാംസണു പകരം ഇഷാൻ കിഷനാണ് ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പർ.

ഇഷാൻ കിഷൻ മോശം ഫോമിലുള്ള താരമാണ്. സഞ്ജുവാവട്ടെ സൗത്ത് ആഫ്രിക്കഐക്കെതിരായ ഏകദിനത്തിൽ മികവ് തെളിയിച്ച താരമാണ്. എന്നിട്ടും സീനിയർ താരങ്ങൾ ഇറങ്ങുന്ന ബംഗ്ലാദേശ് പരമ്പരയിൽ സഞ്ജുവിനെ പരിഗണിക്കാതെ ഇഷാൻ കിഷനെ എന്തിന് വീണ്ടും തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന്റെ ഉത്തരം തന്നെയാണ് സഞ്ജുവിനുള്ള അവഗണന.

കൂടാതെ ശ്രേയസ് അയ്യർ, ഋഷഭ് പന്ത് എന്നിവരും ബംഗ്ലാദേശ് പരമ്പരയിൽ ഇടം പിടിച്ചിട്ടുണ്ട്. അപ്പോഴും ബാക്കിയാവുന്ന ചോദ്യം ഇത് തന്നെയാണ്. മോശം ഫോമിലുള്ള പന്തിനും അയ്യർക്കും പകരം എന്ത് കൊണ്ട് സഞ്ജുവിന് അവസരം നൽകിയില്ല എന്നതാണ്. നിലവിൽ ബിസിസിഐ ചെയ്യുന്നത് സഞ്ജുവിന് അവസരം നൽകുകയും ചെയ്യുന്നു അതോടൊപ്പം വളരെ നൈസായി സഞ്ജുവിനെ സീനിയർ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് ആശാന്റെ കടുത്ത നിർദേശം

മലപ്പുറത്തിന്റെ മണ്ണിൽ ഐലീഗ് തുടങ്ങും, ഫിക്സചർ ഇതാ..