in , , ,

LOVELOVE OMGOMG CryCry AngryAngry LOLLOL

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് ആശാന്റെ കടുത്ത നിർദേശം

നവംബർ അഞ്ചിന് നോർത്ത് ഈസ്റ്റിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിലാണ് മത്സരം. നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരും ഇത് വരെ പോയിന്റ് പട്ടികയിൽ ഒരു പോയിന്റ് പോലും നേടാൻ സാധിക്കാത്തതുമായ ടീമാണ് നോർത്ത് ഈസ്റ്റ്. അതിനാൽ തന്നെ നോർത്ത് ഈസ്റ്റിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് മുൻതൂക്കമുണ്ട്.

ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് വലിയ വിജയം നേടിയതിന് പിന്നാലെ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പിന്നീട് നടന്ന 3 മത്സരങ്ങളിലും പരാജയമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. നിലവിൽ നാല് മത്സരങ്ങളിൽ 3 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. അതിനാൽ തന്നെ അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ഒരു വിജയം നിർബന്ധമാണ്.

നവംബർ അഞ്ചിന് നോർത്ത് ഈസ്റ്റിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിലാണ് മത്സരം. നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരും ഇത് വരെ പോയിന്റ് പട്ടികയിൽ ഒരു പോയിന്റ് പോലും നേടാൻ സാധിക്കാത്തതുമായ ടീമാണ് നോർത്ത് ഈസ്റ്റ്. അതിനാൽ തന്നെ നോർത്ത് ഈസ്റ്റിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് മുൻതൂക്കമുണ്ട്.

എന്നാൽ കണക്കിലെ മുൻ‌തൂക്കം മാത്രം മതിയാവില്ല. കളിക്കളത്തിൽ മികച്ച പ്രകടനം കൂടി ബ്ലാസ്റ്റേഴ്സിന് പുറത്തെടുക്കേണ്ടതുണ്ട്. നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് ചില കാര്യങ്ങൾ കൂടി പറയാനുണ്ട്. കളിക്കാർക്ക് നൽകുന്ന നിർദേശങ്ങൾ തന്നെയാണ് അദ്ദേഹത്തിന് പറയാനുള്ളത്.

കളിയുടെ മുഴുവൻ സമയത്തും ജാഗ്രത പുലർത്തി കളിക്കണം, സെറ്റ് പീസുകൾ നേടുന്ന കാര്യത്തിലും നേരിടുന്ന കാര്യത്തിലും മികവ് കാട്ടണം, ഡ്യൂവലുകൾ വിജയിക്കാനും ഓരോ ആക്രമണത്തിൽ നിന്നും ഗോൾ നേടാനും മികച്ച മനോഭാവം പുലർത്താനും താരങ്ങൾക്ക് സാധിക്കണമെന്നാണ് ഇവാൻ വുകമനോവിച്ച് പറഞ്ഞത്.

അതെ സമയം മുംബൈയ്ക്കെതിരെയാ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം കാഴ്ച വെച്ചെന്നും ആ രണ്ടാം പകുതിയാണ് വരുന്ന മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ച വെയ്ക്കാൻ ശ്രമിക്കേണ്ടത് എന്നുമാണ് അദ്ദേഹം മുംബൈയ്ക്കെതിരായ മത്സരശേഷം പറഞ്ഞത്.

പരിക്ക്; യുവതാരത്തിന് ഐഎസ്എൽ നഷ്ടപ്പെടും

സഞ്ജുവിനെ ‘നൈസായി’ ഒഴിവാക്കി ബിസിസിഐ