in , ,

LOLLOL CryCry

പരിക്ക്; യുവതാരത്തിന് ഐഎസ്എൽ നഷ്ടപ്പെടും

സീസണിൽ മികച്ച ഫോമിലാണ് മുംബൈ സിറ്റി ഉള്ളത്. നാല് മത്സരങ്ങളിൽ രണ്ട് വിജയവും രണ്ട് സമനിലയുമായി എട്ട് പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരാണ് മുംബൈ. ടീം മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുമ്പോൾ മുംബൈയ്ക്ക് ഒരു തിരിച്ചടി കൂടി ലഭിച്ചിരിക്കുകയാണ്. പരിക്കിന്റെ രൂപത്തിലാണ് മുംബൈയ്ക്ക് തിരിച്ചടി ലഭിച്ചിരിക്കുന്നത്.

അവരുടെ യുവ ഫുൾ ബാക്ക് അമെയ് റാണവാഡേയ്ക്ക് പരിക്കേറ്റതാണ് മുംബൈയുടെ തിരിച്ചടി. പരിക്കേറ്റ താരത്തിന് ഈ സീസണിൽ ഐഎസ്എൽ കളിക്കാനാവില്ല. താരത്തിന് ഈ സീസൺ മുഴുവൻ നഷ്ടപ്പെടുമെന്ന് ക്ലബ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. താരത്തിന്റെ പകരം മറ്റൊരു സൈനിങ്‌ മുംബൈ നടത്തുമോ എന്ന കാര്യം വ്യക്തമല്ല.

ഡ്യൂറണ്ട് കപ്പിൽ മൊഹമ്മദൻസുമായ മത്സരത്തിലാണ് താരത്തിന് പരിക്ക് പറ്റുന്നത് കാൽ മുട്ടിനായിരുന്നു പരിക്ക്. പരിക്കേറ്റ താരം ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയും ചെയ്തു. എന്നാൽ താരത്തിന് ആരോഗ്യം വീണ്ടെടുക്കാൻ കൂടുതൽ സമയം വേണമെന്നും അതിനാൽ താരത്തിന് ഈ സീസണിൽ കളിക്കാനാവില്ലെന്നും ക്ലബ് അറിയിക്കുകയായിരുന്നു.

24 കാരനായ അമെയ് 2020 ലാണ് മുംബൈ സിറ്റിയിലെത്തുന്നത്. മുംബൈയുടെ പ്രതിരോധ നിരയിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. അതിനാൽ തന്നെ താരത്തിന്റെ അഭാവം മുംബൈയ്യ്ക്ക് തിരിച്ചടിയാവും. 2015 ൽ ഡിഎസ്കെ ശിവജിയൻസിലൂടെയാണ് താരം കരിയർ ആരംഭിക്കുന്നത്.

എഫ്സി ഗോവ, മോഹൻ ബഗാൻ, ബെംഗളൂരു യുണൈറ്റഡ് തുടങ്ങിയ ടീമുകളുടെ ഭാഗമായിരുന്നു ഈ 24 കാരൻ. ശിവജിയൻസിലും ഗോവയിലും മോഹൻ ബഗാനിലും വലിയ അവസരങ്ങൾ ലഭിക്കാത്ത താരത്തിന് അവസരം ലഭിച്ച് തുടങ്ങിയത് മുംബൈയിൽ എത്തിയതിന് ശേഷമാണ്. ഇത് വർ മുംബൈയ്ക്കായി താരം 33 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

റെയ്ന വീണ്ടും കളത്തിലേക്ക്; ആരാധകർക്ക് ഇനിയും സുരേഷ് റെയ്നയുടെ വെടിക്കെട്ടുകൾ കാണാം

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് ആശാന്റെ കടുത്ത നിർദേശം