in ,

LOVELOVE

റെയ്ന വീണ്ടും കളത്തിലേക്ക്; ആരാധകർക്ക് ഇനിയും സുരേഷ് റെയ്നയുടെ വെടിക്കെട്ടുകൾ കാണാം

ഈ വർഷം സെപ്റ്റംബറിലാണ് റെയ്ന ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. റെയ്‌നയുടെ തിരിച്ച് വരവ് ആരാധകർ പ്രതീക്ഷിച്ചിരിക്കവെയാണ് താരത്തിന്റെ അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനം. കഴിഞ്ഞ വർഷത്തെ ഐപി എൽ ലേലത്തിലും റെയ്നയെ ആരും സ്വന്തമാക്കിയിരുന്നില്ല. ചെന്നൈ സൂപ്പർ കിങിസിന്റെ വിശ്വസ്തനായ റെയ്നയെ ലേലത്തിൽ വിളിച്ചെടുക്കാത്തതിൽ ആരാധകരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉണ്ടായിരുന്നു.

ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം സുരേഷ് റെയ്ന വീണ്ടും കളത്തിലേക്ക്. നേരത്തെ വിരമിക്കലിന് ശേഷം ഇന്ത്യ ലെജൻഡ്‌സിന് വേണ്ടി കളിച്ച റെയ്ന വീണ്ടും പാഡണിയുകയാണ്. അബുദാബിയിലെ ടി 10 ലീഗിൽ കളിക്കാനൊരുങ്ങുകുകയാണ് റെയ്ന ഇപ്പോൾ. അബുദാബി ടി 10 ലീഗിന്റെ അടുത്ത സീസണിൽ റെയ്ന കളിക്കാനിറങ്ങും. താരം അബുദാബി ടി 10 ലീഗായ ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സുമായി കരാർ ഒപ്പിട്ടു. റൈനയുമായി കരാറിലെത്തിയതായി ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സ് അറിയിച്ചു.

ക്രിക്കറ്റിലെ എല്ലാ ഫോർമേറ്റിൽ നിന്നും വിരമിച്ചതിനാലാണ് റെയ്നയ്ക്ക് വിദേശ ലീഗിൽ കളിയ്ക്കാൻ ബിസിസിഐ അനുവാദം നൽകിയത്. വിരമിച്ച കളിക്കാർക്ക് മാത്രമാണ് കൗണ്ടി ലീഗുകൾ ഒഴിച്ചുള്ള വിദേശ ലീഗിൽ കളിയ്ക്കാൻ ബിസിസിഐ അനുവാദം നൽകുന്നത്.

ലോകക്രിക്കറ്റിലെ വൈറ്റ് ബോൾ ഫോർമേറ്റിലെ മികച്ച താരമാണ് റെയ്ന. റെയ്നയുടെ കളികൾ ഇനി അബുദാബി ട്10 ലീഗിലൂടെ കാണാനാവുമെന്ന സന്തോഷത്തിലാണ് ആരാധകർ. അതെ സമയം റെയ്നയെ കൂടാതെ ആന്ദ്രേ റസ്സൽ, നിക്കോളാസ് പൂരൻ, ജേസൺ റോയ് തുടങ്ങിയ വെടിക്കെട്ട് വീരന്മാരും ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സിൽ കളിക്കുന്നുണ്ട്.

ഈ വർഷം സെപ്റ്റംബറിലാണ് റെയ്ന ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. റെയ്‌നയുടെ തിരിച്ച് വരവ് ആരാധകർ പ്രതീക്ഷിച്ചിരിക്കവെയാണ് താരത്തിന്റെ അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനം. കഴിഞ്ഞ വർഷത്തെ ഐപി എൽ ലേലത്തിലും റെയ്നയെ ആരും സ്വന്തമാക്കിയിരുന്നില്ല. ചെന്നൈ സൂപ്പർ കിങിസിന്റെ വിശ്വസ്തനായ റെയ്നയെ ലേലത്തിൽ വിളിച്ചെടുക്കാത്തതിൽ ആരാധകരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉണ്ടായിരുന്നു.

ഐ.പി.എൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ് സുരേഷ് റെയ്‌ന. ചെന്നൈ സൂപ്പര്‍ കിംഗ്സിനായും, ഗുജറാത്ത് ലയണ്‍സിനായും കളിച്ച റെയ്ന 200 ഇന്നിംഗ്‌സുകളില്‍ നിന്ന് 32.52 ശരാശരിയിൽ 136.73 സ്‌ട്രൈക്ക് റേറ്റോടെ 5528 റണ്‍സ് നേടി, 25 വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.

ഇന്ത്യയുടെ സെമി സാധ്യത എങ്ങനെ? പാകിസ്ഥാൻ സെമിയിലെത്താൻ എന്താണ് വഴി; ഗ്രൂപ്പ് ഒന്നിൽ നിന്ന് ആര് സെമിയിലെത്തും? ടി20 ലോകകപ്പിൽ ഇനി കണക്കുകളുടെ കളി

പരിക്ക്; യുവതാരത്തിന് ഐഎസ്എൽ നഷ്ടപ്പെടും