in , , ,

LOVELOVE

ഇന്ത്യയുടെ സെമി സാധ്യത എങ്ങനെ? പാകിസ്ഥാൻ സെമിയിലെത്താൻ എന്താണ് വഴി; ഗ്രൂപ്പ് ഒന്നിൽ നിന്ന് ആര് സെമിയിലെത്തും? ടി20 ലോകകപ്പിൽ ഇനി കണക്കുകളുടെ കളി

ഗ്രൂപ്പ് ഒന്നിൽ ന്യൂസിലാൻഡും ഗ്രൂപ്പ് രണ്ടിൽ സൗത്ത് ആഫ്രിക്കയും സെമി സാധ്യത ഏകദേശം ഉറപ്പിച്ചപ്പോൾ ഇരു ഗ്രൂപുകളിൽ നിന്നായി സെമി ഫൈനലിലേക്ക് എത്തുന്ന രണ്ടാമത്തെ ടീം ഏതായിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. രണ്ടാം സ്ഥാനത്തിലൂടെ സെമി ഫൈനലിലെക്കെത്താൻ ഇനിയും ടീമുകൾ അവസരമുണ്ട് എന്നതിനാൽ ഇനിയുള്ള മത്സരങ്ങളിൽ കണക്കുകളുടെ കളി തന്നെയാണ് നടക്കാനിരിക്കുന്നത്. മറ്റുള്ള ടീമുകളുടെ മത്സര ഫലം അനുസരിച്ച് ഓരോ ടീമിനും സാധ്യതകളുണ്ട്.

ടി20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങൾ പുരോഗമിക്കുമ്പോൾ സെമി സാധ്യതകളൊക്കെ അപ്രവചനീയമായിരിക്കുകയാണ്. ഗ്രൂപ്പ് ഒന്നിൽ ന്യൂസിലാൻഡും ഗ്രൂപ്പ് രണ്ടിൽ സൗത്ത് ആഫ്രിക്കയും സെമി സാധ്യത ഏകദേശം ഉറപ്പിച്ചപ്പോൾ ഇരു ഗ്രൂപുകളിൽ നിന്നായി സെമി ഫൈനലിലേക്ക് എത്തുന്ന രണ്ടാമത്തെ ടീം ഏതായിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. രണ്ടാം സ്ഥാനത്തിലൂടെ സെമി ഫൈനലിലെക്കെത്താൻ ഇനിയും ടീമുകൾ അവസരമുണ്ട് എന്നതിനാൽ ഇനിയുള്ള മത്സരങ്ങളിൽ കണക്കുകളുടെ കളി തന്നെയാണ് നടക്കാനിരിക്കുന്നത്. മറ്റുള്ള ടീമുകളുടെ മത്സര ഫലം അനുസരിച്ച് ഓരോ ടീമിനും സാധ്യതകളുണ്ട്. അത്തരത്തിൽ ഓരോ ടീമിന്റെയും സാധ്യതകൾ എങ്ങനെയാണ് എന്ന് പരിശോധിക്കാം.

ആതിഥേയരായ ഓസ്‌ട്രേലിയയുടെ കാര്യം അൽപം പരുങ്ങലിലാണ്. ഇന്നലെ ഇംഗ്ലണ്ട് ന്യൂസിലാൻഡിനെ തോൽപ്പിച്ചതാണ് അവർക്ക് വിനയായത്. ഓസ്ട്രേലിയയുടെ ഇനിയുള്ള കളി അഫ്ഘാനിസ്ഥാനെതിരെയാണ്. ആ മത്സരത്തിൽ നല്ല റൺ റേറ്റിൽ വിജയിക്കുകയും ഇംഗ്ലണ്ട് – ശ്രീലങ്ക മത്സരത്തിൽ ഇംഗ്ലണ്ട് നല്ല മാർജിനിൽ പരാജയപ്പെടുകയും ചെയ്താൽ ഓസ്ട്രേലിയയ്ക്ക് സെമിയിലെത്താം.ഇന്നലെ ന്യൂസിലാണ്ടിനെ തോൽപിച്ച ഇംഗ്ലണ്ടിന് ഇനി ശ്രീലങ്കയെ വലിയ മാർജിനിൽ തോൽപ്പിച്ചാൽ സെമി ഉറപ്പിക്കാം. ഓസ്‌ട്രേലിയ അഫ്ഘാനെ തോൽപ്പിച്ചു കഴിഞ്ഞാൽ ഓസ്‌ട്രേലിയയെക്കാൾ വലിയ റൺറേറ്റ് ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്യണം എങ്കിലെ ഇംഗ്ലീഷുകാർക്ക് സെമിയിലെത്താൻ സാധിക്കുകയുള്ളു. നിലവിൽ 4 മത്സരങ്ങൾ പൂർത്തീകരിച്ച ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കും 5 പോയിന്റുകളാണ് ഉള്ളത്. ഇതിൽ ഇംഗ്ലണ്ടിന് +0.547 റൺ റേറ്റും ഓസ്‌ട്രേലിയയ്ക്ക് -0.324 മാണ് റൺ റേറ്റ്. റൺ റേറ്റിന്റെ ആനുകൂല്യം ഇംഗ്ലണ്ടിനാണ് എന്ന് സാരം.

ഗ്രൂപ്പ് വണ്ണിൽ ന്യൂസിലാൻഡ് സെമി ബെർത്ത് ഉറപ്പിച്ചിരിക്കുകയാണ്. അവരുടെ അടുത്ത മത്സരം അയർലണ്ടുമായാണ്. കൂടാതെ ന്യൂസിലൻഡിന്റെ റൺ റേറ്റ് +2.233 ആണ് എന്നുള്ളതാണ് അവരുടെ സെമി സാധ്യത ഉറപ്പിക്കുന്നു. എന്നാൽ ഗ്രൂപ്പ് ഒന്നിൽ ശ്രീലങ്കയുടെയും അയർലണ്ടിന്റെയും സെമി സാധ്യത ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.

ഇനി ഗ്രൂപ്പ് രണ്ടിലേക്ക് വരികയാണ് എങ്കിൽ സൗത്ത് ആഫ്രിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമാണ്. അവർക്ക് ഇനി നേരിടാനുള്ളത് പാകിസ്‌താനെയും ഹോളണ്ടിനെയുമാണ്. ഇതിൽ ഒന്നിൽ വിജയിച്ചാൽ അവർക്ക് എളുപ്പം സെമിയിലെത്താം. ബംഗ്ലാദേശിന് ഇന്ത്യയെയും പാകിസ്‌താനെയും തോൽപ്പിച്ചാൽ മാത്രമേ സെമിയിലെത്താൻ സാധിക്കുകയുള്ളു. ഇന്ത്യക്കാകട്ടെ ഇനിയുള്ള രണ്ട് മത്സരങ്ങളിൽ ഒന്നിൽ വിജയിച്ചാൽ തന്നെ കാര്യങ്ങൾ എളുപ്പമാവും.

പാകിസ്ഥാനാണ് ഇനി മറ്റുള്ള ടീമിന്റെ മത്സരഫലം ആശ്രയിക്കേണ്ടി വരിക. ഇന്നത്തെ ഇന്ത്യ- സിംബാവെ മത്സരത്തിൽ ഇന്ത്യ തോൽക്കണം. കൂടാതെ നെതർലാൻഡ് സിംബാവെയെ തോൽപിക്കണം. കൂടാതെ അവർ ഇനി സൗത്ത് ആഫ്രിക്കയെയും ബംഗ്ലാദേശിനെയും തോൽപിക്കണം. ഇതൊക്കെ നടന്നാലും പാകിസ്താന്റെ സെമി പ്രവേശനം ഉറപ്പിക്കാനാവില്ല കാരണം റൺറേറ്റിൽ അവർ ഇന്ത്യയെ മറികടക്കുകയും വേണം.

വെയിൽസിന്റെ പേര് മാറും; ലോകകപ്പിന് ശേഷം ദേശീയ ടീമിന്റെ പേര് മാറ്റാനൊരുങ്ങി വെയിൽസ്

റെയ്ന വീണ്ടും കളത്തിലേക്ക്; ആരാധകർക്ക് ഇനിയും സുരേഷ് റെയ്നയുടെ വെടിക്കെട്ടുകൾ കാണാം