in ,

വെയിൽസിന്റെ പേര് മാറും; ലോകകപ്പിന് ശേഷം ദേശീയ ടീമിന്റെ പേര് മാറ്റാനൊരുങ്ങി വെയിൽസ്

റയാൻ ഗിഗ്‌സ്, ഗാരത് ബെയ്ൽ, ആരോൺ റംസി തുടങ്ങിയ ലോക പ്രശസ്ത ഫുട്ബാൾ താരങ്ങൾ കളിക്കുകയും കളിച്ചിരുന്നതുമായ ടീമാണ് വെയിൽസ്. സമീപ കാലത്തായി ഫുട്ബാളിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന വെയിൽസ് ഫുട്ബാൾ ടീം തങ്ങളുടെ ദേശീയ ടീമിന്റെ പേര് മാറ്റങ്ങനൊരുങ്ങു എന്നുള്ളതാണ് പുതിയ റിപോർട്ടുകൾ.

റയാൻ ഗിഗ്‌സ്, ഗാരത് ബെയ്ൽ, ആരോൺ റംസി തുടങ്ങിയ ലോക പ്രശസ്ത ഫുട്ബാൾ താരങ്ങൾ കളിക്കുകയും കളിച്ചിരുന്നതുമായ ടീമാണ് വെയിൽസ്. സമീപ കാലത്തായി ഫുട്ബാളിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന വെയിൽസ് ഫുട്ബാൾ ടീം തങ്ങളുടെ ദേശീയ ടീമിന്റെ പേര് മാറ്റങ്ങനൊരുങ്ങു എന്നുള്ളതാണ് പുതിയ റിപോർട്ടുകൾ.

ഖത്തർ ലോകക്കപ്പിന് ശേഷം ദേശീയ ടീമിന് പുതിയ പേര് ഇടാൻ ഒരുങ്ങുകയാണ് വെയിൽസ് ഫുട്ബാൾ ഫെഡറെഷൻ. ‘cymru’ എന്ന പുതിയ പേരിലായിരിക്കും ഇനി വെയിൽസ് അറിയപ്പെടുക. പുതിയ പേരുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കാൻ ഇതിനോടകം യുവേഫയെയും ഫിഫയെയും ബന്ധപ്പെട്ട് കഴിഞ്ഞിരിക്കുകയാണ് വെയിൽസ് ഫുട്ബാൾ ഫെഡറെഷൻ.

ഖത്തർ ലോകകപ്പിന് ശേഷം വെയിൽസിന് പുതിയ പേര് ഉപയോഗിക്കാനാവും എന്നാണ് പ്രതീക്ഷ. വെയിൽസിലെ രാഷ്ട്രീയ നീക്കങ്ങൾ തന്നെയാണ് ഇങ്ങനെയൊരു പേര് മാറ്റത്തിന് കാരണം. അന്താരാഷ്ട്ര തലത്തിൽ വെയിൽസ് എന്ന പ്രയോഗമാണ് നടത്തുന്നത് എങ്കിലും ആഭ്യന്തരമായി ‘cymru’ എന്ന പേര് തന്നെയാണ് അവർ അവരുടെ നാടിന് നൽകിയിരിക്കുന്നത്.

ബ്രിട്ടീഷുകാരാണ് വെയിൽസ് എന്ന പേര് ഈ പ്രദേശത്തിന് ആദ്യം നൽകുന്നത്. വിദേശികൾ, പുറത്ത് നിന്ന് വന്നവർ എന്നീ അർത്ഥങ്ങളാണ് വെയിൽസ് എന്ന വാക്കിന്റെ അർത്ഥം. ഒരു കാലത്ത് ആ നാട്ടിലെ ജനങ്ങളെ ബ്രിട്ടിഷുകാർ കണ്ടതും പെരുമാറിയതും ആ രീതിയിലായിരുന്നു. നിലവിൽ ഗ്രേറ്റ് ബ്രിട്ടന്റെ ഭാഗമാണ് വെയിൽസ്.

ബ്രിട്ടനിൽ നിന്നും സ്വാതന്ത്രം വേണമെന്നും തങ്ങൾക്ക് ഒരു സ്വതന്ത്ര രാഷ്ട്രമായി മാറണമെന്നും ആഗ്രഹിക്കുന്ന ഒരു വിഭാഗം ജനങ്ങൾ വെയ്ൽസിലുണ്ട്. അവരാണ് പ്രധാനമായും തങ്ങളുടെ നാടിനെ cymru എന്ന് വിശേഷിപ്പിക്കുന്നത്. ഈ രാഷ്ട്രീയം തന്നെയാണ് പേര് മാറ്റത്തിന് കാരണം.അതെ സമയം പേര് മാറ്റലിന് യുവേഫ അനുവദിച്ചില്ല എങ്കിൽ തുർക്കി അവരുടെ രാജ്യത്തിന്റെ പേര് മാറ്റിയത് പോലെ വെയിൽസ് എന്ന രാജ്യത്തിന്റെ തന്നെ പേര് മാറ്റേണ്ടി വരും ഫുട്ബാൾ ടീമിന് cymru എന്ന പേരിടാൻ. എന്നാൽ cymru എന്ന പേര് ഫുട്ബാൾ ക്ലബിന് വന്നാൽ രാഷ്ട്രീയപരമായി ബ്രിട്ടന്റെ ഭാഗത്ത് നിന്നുള്ള നീക്കങ്ങളും വെയിൽസിന് മേൽ ഉണ്ടായേക്കാം.

ഇന്ത്യ – ബംഗ്ലാദേശ് മത്സരം; ആരാധകർക്ക് അശുഭ വാർത്ത

ഇന്ത്യയുടെ സെമി സാധ്യത എങ്ങനെ? പാകിസ്ഥാൻ സെമിയിലെത്താൻ എന്താണ് വഴി; ഗ്രൂപ്പ് ഒന്നിൽ നിന്ന് ആര് സെമിയിലെത്തും? ടി20 ലോകകപ്പിൽ ഇനി കണക്കുകളുടെ കളി