in , ,

ഗംഭീറോ ലാംഗറോ അല്ല; ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ പരിശീലകനാവാൻ ഐപിഎൽ വമ്പന്മാരുടെ പരിശീലകൻ വരുന്നു….

പുതിയ ഇന്ത്യൻ ക്രിക്കറ്റ് ടീം (പുരുഷ) മുഖ്യ പരിശീലകനെ നിയമിക്കുന്നതിനുള്ള പരസ്യം തിങ്കളാഴ്ചയോടെ ബിസിസിഐ പുറത്തിറക്കിയിരിക്കുകയാണ്. പുതിയ പരിശീലകൻ ജൂലൈ 1 മുതലായിരിക്കും ചുമതലയേൽക്കുക. നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡിൻ്റെ കാലാവധി 2024-ലെ ടി20 ലോകകപ്പോടെ അവസാനിക്കും.

റിപ്പോർട്ടുകൾ പ്രകാരം ദ്രാവിഡിന് കാലാവധി നീട്ടിനൽകാൻ സാധ്യതയില്ല. അടുത്ത പരിശീലകൻ്റെ കാലാവധി 2027 ഡിസംബർ 31 വരെയായിരിക്കും. 2027ലെ ഏകദിന ലോകകപ്പ് വരെ പരിശീലകൻ തുടരുമെന്നാണ് ഇതിനർത്ഥം.

ഇതോടെ ഇന്ത്യയുടെ പുതിയ പരിശീലകനെ ബന്ധപ്പെട്ട് ഒറ്ററെ അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇന്ത്യൻ എക്‌സ്‌പ്രസിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് ബിസിസിഐ ഉന്നത ഉദ്യോഗസ്ഥർ പുതിയ പരിശീലകനാവാൻ സ്റ്റീഫൻ ഫ്ലെമിങ്ങുമായി അനൗപചാരികമായി ചർച്ച നടത്തിയിട്ടുണ്ട്.

മുൻ ന്യൂസിലാൻഡ് ക്യാപ്റ്റനായ സ്റ്റീഫൻ ഫ്ലെമിങ് വളരെക്കാലമായി ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പരിശീലകനാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ കളിക്കാരെയും സാഹചര്യങ്ങളെയും നന്നായി പരിചയമുള്ള വ്യക്തി കൂടിയുമാണ് സ്റ്റീഫൻ ഫ്ലെമിങ്.

എന്തിരുന്നാലും ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 27 വരെ ആണ്. ഇനി ഇന്ത്യൻ പരിശീലകനാവാൻ സ്റ്റീഫൻ ഫ്ലെമിങ് അപേക്ഷിക്കുമോ എന്നത് കണ്ട് അറിയേണ്ടത് തന്നെയാണ്.

ഐഎസ്എലും അവസാനിക്കുന്നു;ടൂർണമെന്റിന്റെ ഭാവി പ്രതിസന്ധിയിൽ😭💔

എട മോനെ സഞ്ജുവും പിള്ളേരും പ്ലേ ഓഫ് ഉറപ്പിച്ചു🔥