in , , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

സഞ്ജുവിന് അവസാന അവസരത്തിന് വഴി തുറന്ന് ബിസിസിഐ

ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന താരത്തിന് നായകനെന്ന നിലനിലയിൽ ടീമിനെ പ്ലേ ഓഫിലെത്തിക്കാനായിരുന്നില്ല. കൂടാതെ ബാറ്റിങ്ങിലും സഞ്ജുവിന്റെ പ്രകടനം ഇത്തവണ അത്ര തൃപ്തികരമായിരുന്നില്ല.

ഐപിഎല്ലിൽ ഒരു ടീമിന്റെ നായകനാണെങ്കിലും മലയാളി താരം സഞ്ജു സാംസണ് ദേശീയ കുപ്പായത്തിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. അവസരങ്ങൾ ലഭിച്ചപ്പോൾ മോശം ഫോമും പരിക്കും ചില സമയത്ത് സഞ്ജുവിന് തിരിച്ചടിയായിരുന്നു. ദേശീയ ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ച സമയത്ത് ടീമിൽ തുടർ അവസരങ്ങളും സഞ്ജുവിന് ലഭിച്ചിരുന്നില്ല.

ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന താരത്തിന് നായകനെന്ന നിലനിലയിൽ ടീമിനെ പ്ലേ ഓഫിലെത്തിക്കാനായിരുന്നില്ല. കൂടാതെ ബാറ്റിങ്ങിലും സഞ്ജുവിന്റെ പ്രകടനം ഇത്തവണ അത്ര തൃപ്തികരമായിരുന്നില്ല.

എങ്കിലും സഞ്ജു സാംസണ് ദേശീയ ടീമിൽ ഇനിയൊരു അവസാന അവസരത്തിനുള്ള സാധ്യത കൂടിയുണ്ട്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായുള്ള പരമ്പരയിലായിരിക്കും സഞ്ജുവിന് അവസാന അവസരം ലഭിക്കുക.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം നടക്കുന്ന അഫ്ഗാൻ പരമ്പരയിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം ലഭിക്കുമെന്നും പകരം യുവതാരങ്ങൾക്കായിരിക്കും കൂടുതൽ അവസരമെന്നും ബിസിസിഐയെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് സഞ്ജുവിനുള്ള സാധ്യത വീണ്ടും തെളിയുന്നത്.

രാജസ്ഥാൻ ഓപ്പണർ യശ്വസി ജയ്സ്വാൾ, മുംബൈ ഇന്ത്യൻസ് താരം തിലക് വർമ്മ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ്, പഞ്ചാബ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമ, തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം സഞ്ജു സാംസണും അഫ്ഗാൻ പരമ്പരയിൽ അവസരം നൽകാനാണ് ബിസിസിഐ ഒരുങ്ങുന്നത്.

ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനാൽ ദേശീയ കുപ്പായത്തിൽ പരിചയസമ്പത്തുള്ള സഞ്ജുവിന് പരമ്പരയിൽ ആദ്യ ഇലവനിൽ എത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. എന്നാൽ സഞ്ജുവിനെ സംബന്ധിച്ച് അവസാന അവസരം ആയിരിക്കും ഇത് ദേശീയ കുപ്പായത്തിൽ.

ഈ അവസരം മുതലാക്കാനായില്ലെങ്കിൽ സഞ്ജുവിന്റെ കരിയറിന് വലിയൊരു തിരിച്ചടി ഉണ്ടാകും. പ്രത്യേകിച്ച് ജിതേഷ് ശർമ വിക്കറ്റ് കീപ്പർ പൊസിഷനിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തിൽ. അതിനാൽ അഫ്ഗാൻ പരമ്പര സഞ്ജുവിനുള്ള അവസാന അവസരമായാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്.

ഒഫീഷ്യൽ:വിദേശതാരങ്ങളുൾപ്പടെ ആറ് പേർ ടീം വിട്ടു, ബ്ലാസ്റ്റേഴ്സിൽ കൊഴിഞ്ഞുപോക്ക്

ഐഎസ്എൽ ചരിത്രത്തിൽ ഇത് രണ്ടാമത്; ഐഎസ്എല്ലിലെ ചാമ്പ്യൻ ക്ലബ്ബിന്റെ മുഖ്യ പരിശീലകനാവാൻ ഇന്ത്യൻ കോച്ചെത്തുന്നു