in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഒഫീഷ്യൽ:വിദേശതാരങ്ങളുൾപ്പടെ ആറ് പേർ ടീം വിട്ടു, ബ്ലാസ്റ്റേഴ്സിൽ കൊഴിഞ്ഞുപോക്ക്

ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അണിനിരക്കുമ്പോൾ കിടിലൻ സൈനിങ്ങുകളുമായി സൂപ്പർ ടീമിനെ അണിനിരത്തുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകർ.

ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അണിനിരക്കുമ്പോൾ കിടിലൻ സൈനിങ്ങുകളുമായി സൂപ്പർ ടീമിനെ അണിനിരത്തുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകർ.

ഇപ്പോഴിതാ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിച്ച അഞ്ച് താരങ്ങൾ കരാർ അവസാനിച്ചു കൊണ്ട് ക്ലബ്‌ വിടുന്നു കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ആയി അറിയിച്ചിട്ടുണ്ട്. ജെസൽ ഉൾപ്പടെ ആറ് താരങ്ങൾ കരാർ അവസാനിച്ചുകൊണ്ട് ക്ലബ്‌ വിടുന്ന കാര്യമാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചത്.

ജെസലിനെ കൂടാതെ ഹെർമൻ ജോത് കബ്ര, മുഹീത് ഖാൻ എന്നിവരാണ് ബ്ലാസ്റ്റേഴ്സിൽ കരാർ അവസാനിച്ച് ഫ്രീ ഏജന്റായ ഇന്ത്യൻ താരങ്ങൾ. ഇവരെ കൂടാതെ ഇവാൻ കലിയൂഷ്നി, വിക്ടർ മോംഗിൽ, അപോസ്‌റ്റോലാസ് ജിയാനു എന്നീ മൂന്നു വിദേശ താരങ്ങളും ടീം വിട്ടിട്ടുണ്ട്.

മൂന്നു വിദേശ താരങ്ങളും കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലേക്ക് എത്തിയ താരങ്ങളാണ്. ഇവർക്ക് പകരം കിടിലൻ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്‌സ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

പുതിയ സൈനിങ് ജോഷുവ സൊറ്റീരിയോയെ കൂടാതെ രണ്ട് വിദേശ താരങ്ങൾ ഇനിയും ബ്ലാസ്റ്റേഴ്സിൽ അടുത്ത സീസണിലേക്ക് വേണ്ടി വരാനുണ്ട്. ലൂണ, ലെസ്‌കോ, ദിമിത്രിയോസ് എന്നിവരാണ് ടീമിൽ തുടരുന്ന വിദേശ താരങ്ങൾ.

എഫ്‌സി ഗോവയിൽ പ്രതിസന്ധി കൂടുതൽ താരങ്ങൾ ടീം വിട്ടു

സഞ്ജുവിന് അവസാന അവസരത്തിന് വഴി തുറന്ന് ബിസിസിഐ