എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളും 2024-25 സീസൺനായുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങളെ തങ്ങളുടെ കൂടാരത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് ഓരോ ക്ലബ്ബുകളും.
ഇപ്പോളിത ബംഗളുരു എഫ്സി ആരാധകരെ തേടി പുതിയൊരു സന്തോഷക്കരമായ അപ്ഡേറ്റ് പുറത്ത് വരുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബംഗളുരു തങ്ങളുടെ പ്രീ സീസൺ നേരത്തെ തുടങ്ങുമെന്നാണ്.
ജൂലൈ ഒന്ന് മുതലായിരിക്കും ബംഗളുരു തങ്ങളുടെ പ്രീ സീസൺ തുടങ്ങുക. ബംഗളൂരിൽ വെച്ച് തന്നെ പ്രീ സീസൺ നടത്താനായിരിക്കും സാധ്യത. എന്തിരുന്നാലും കഴിഞ്ഞ കുറച്ച് സീസണിൽ നഷ്ടപ്പെട്ടുപോയ പഴയ പ്രതാപം തിരിച്ചു കൊണ്ടുവരാനാണ് ബംഗളുരു എഫ്സിയുടെ ശ്രമങ്ങൾ.