in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനെത്തുന്നു; പുതിയ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം

ഇവാൻ വുകോമനോവിച്ചും ക്ലബും വേര്പിരിഞ്ഞതിന് പിന്നാലെ പുതിയ പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് അപേക്ഷകൾ ക്ഷണിച്ചിരുന്നു. 100 ഓളം പ്രൊഫൈലുകളാണ് ഈ അപേക്ഷയിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. ഇതിൽ ബ്ലാസ്റ്റേഴ്സിന്റെ ബഡ്ജറ്റും മറ്റു അനുബന്ധ കാര്യങ്ങളും തയാറാക്കി 100 പരിശീലകരിൽ 20 പരിശീലകരുടെ പേര് ബ്ലാസ്റ്റേഴ്‌സ് ഷോർട് ലിസ്റ്റ് ചെയുകയായിരുന്നു.

ഇവാൻ വുകോമനോവിച്ചിന് പകരം ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കപ്പിത്താൻ ആരാവുമെന്ന ആരാധകരുടെ കാത്തിരിപ്പ് വിരാമമാവാൻ ഇനി മണികൂറുകൾ മാത്രം. ഐഎഫ്ടിഡബ്ല്യൂസിയുടെ കോൺടെന്റ് റൈറ്റർ റെജിൻ ടി ജെയ്സിന്റെ റിപ്പോർട്ട് പ്രകാരം വരും മണിക്കൂറുകളിൽ ബ്ലാസ്റ്റേഴ്‌സ് അവരുടെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ്.

ഇവാൻ വുകോമനോവിച്ചും ക്ലബും വേര്പിരിഞ്ഞതിന് പിന്നാലെ പുതിയ പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് അപേക്ഷകൾ ക്ഷണിച്ചിരുന്നു. 100 ഓളം പ്രൊഫൈലുകളാണ് ഈ അപേക്ഷയിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. ഇതിൽ ബ്ലാസ്റ്റേഴ്സിന്റെ ബഡ്ജറ്റും മറ്റു അനുബന്ധ കാര്യങ്ങളും തയാറാക്കി 100 പരിശീലകരിൽ 20 പരിശീലകരുടെ പേര് ബ്ലാസ്റ്റേഴ്‌സ് ഷോർട് ലിസ്റ്റ് ചെയുകയായിരുന്നു.

ഷോർട് ലിസ്റ്റ് ചെയ്ത 20 പരിശീലകരുമായി ബ്ലാസ്റ്റേഴ്‌സ് വെർച്യുൽ സംവിധാനങ്ങൾ വഴി അഭിമുഖം നടത്തിയിരുന്നു. ഈ അഭിമുഖത്തിന് ശേഷമാണ് അവസാനമായി ബ്ലാസ്റ്റേഴ്‌സ് ഒരൊറ്റ പേരിലേക്ക് ഒതുങ്ങിയത്. പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തെന്നും വരും മണിക്കൂറുകളിൽ ഈ പ്രഖ്യാപനം ബ്ലാസ്റ്റേഴ്‌സ് നടത്തുമെന്നുമാണ് റിപ്പോർട്ട്.

അതേ സമയം ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ഐഎസ്എല്ലിൽ പരിചയ സമ്പത്തുള്ള പരിശീലകനല്ലെന്ന് മർക്കസ് മെർഗുല്ലോ വ്യക്തമാക്കിയിരുന്നു. അതിനിടയിൽ മുൻ ബയേൺ താരം മാർക്കസ് ബാബേൽ, ഇംഗ്ലീഷ് പരിശീലകനായ നിക്ക് മോണ്ട്ഗ്രോമറി എന്നിവരുടെ പേരുകൾ അഭ്യുഹങ്ങളായി ഉയർന്നിരുന്നു.

അഭ്യൂഹങ്ങൾ ശരിയാണോ അല്ലയോ എന്നും പുതിയ പരിശീലകൻ ആരാണെന്നതിനുള്ള ഉത്തരവും വരും മണിക്കൂറുകളിൽ ബ്ലാസ്റ്റേഴ്സിന് ലഭിക്കും.

ALSO READ: പ്രൊഫഷണലല്ല; ബ്ലാസ്റ്റേഴ്സിന് വീണ്ടും എഐഎഫ്എഫിന്റെ കൂനിൻ മേൽ കുരു

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ ഡബ്ബിൾ സൈനിങ്‌; യുവതാരങ്ങൾ ടീമിലേക്ക്

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകൻ ഇംഗ്ലണ്ടിൽ നിന്നോ?; പുതിയ സൂചനകൾ പുറത്ത്

സ്വപ്നം നിറവേരുമോ!! ഫൈനലിലേക്ക് യോഗ്യത നേടി ബ്ലാസ്റ്റേഴ്സ് റിസർവ് ടീം; ഫൈനലിൽ നേരിടുക വമ്പന്മാരെ…

ഒരുക്കങ്ങൾ നേരത്തെ ആരംഭിക്കുന്നു; പ്രീ സീസൺ ജൂലൈ ഒന്ന് മുതൽ തുടങ്ങാൻ ഐഎസ്എൽ വമ്പന്മാർ….