in , , ,

LOVELOVE

സ്വപ്നം നിറവേരുമോ!! ഫൈനലിലേക്ക് യോഗ്യത നേടി ബ്ലാസ്റ്റേഴ്സ് റിസർവ് ടീം; ഫൈനലിൽ നേരിടുക വമ്പന്മാരെ…

എല്ലാം മലയാളി ഫുട്ബോൾ ആരാധകരുടെയും ഏറ്റവും വലിയ സ്വപ്നമാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരു കിരീടം നേടുക എന്നത്. പണ്ടൊരു കെ പി എൽ ട്രോഫി നേടിയതല്ലാണ്ട് ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒരു ട്രോഫിയും നേടാൻ കഴിഞ്ഞിട്ടില്ല.

ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് ഒരു കിരീടവും നേടുന്നില്ല എന്ന പുച്ഛം മാറ്റാൻ ഒരു അവസരം ലഭിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിന്. നിലവിൽ ഗോവയിൽ നടന്നു കൊണ്ടിരിക്കുന്ന ഭൗസാഹേബ് ബന്ദോദ്കർ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.

സെമിഫൈനലിൽ സെസാ ഫുട്ബോൾ ടീമിനെ ഒരു ഗോളിന് വീഴ്ത്തി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഫൈനൽ ഉറപ്പിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ഭാവി വാഗ്ദാനമായ കോറൂ സിംഗിന്റെ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീമിന്റെ ജയം.

ഇനി ബ്ലാസ്റ്റേഴ്സ് ഫൈനലിൽ നേരിടുക കരുത്തന്മാരായ എഫ് സി ഗോവയെ ആയിരിക്കും. എന്തിരുന്നാലും കാലങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്സിന് വീണ്ടും ഒരു കിരീടം കിട്ടും എന്ന പ്രതീക്ഷയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോഴും ഉള്ളത്.

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ റെഡി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ…

ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനെത്തുന്നു; പുതിയ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം