in

LOVELOVE AngryAngry LOLLOL OMGOMG CryCry

ഒടുവിൽ മുംബൈ സിറ്റി തോറ്റു..! പ്ലേഓഫ് പോരാട്ടം മുറുക്കി ബ്ലാസ്റ്റേഴ്സിനൊപ്പം ബാംഗ്ലൂരു എഫ്സി..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ തോൽവി വഴങ്ങി മുംബൈ സിറ്റി എഫ്സി. ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് മുംബൈ സിറ്റി ഈ സീസണിലെ ആദ്യ തോൽവി ബാംഗ്ലൂരു എഫ്സിയോട് വഴങ്ങിയത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ തോൽവി വഴങ്ങി മുംബൈ സിറ്റി എഫ്സി. ബാംഗ്ലൂരുവിലെ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് മുംബൈ സിറ്റി ഈ സീസണിലെ ആദ്യ തോൽവി ബാംഗ്ലൂരു എഫ്സിയോട് വഴങ്ങിയത്.

കഴിഞ്ഞ മത്സരത്തിൽ വിജയിച്ചതോടെ ഈ സീസണിലെ ലീഗ് ഷീൽഡ് നേടിയ മുംബൈ സിറ്റി എഫ്സി മുൻ ചാമ്പ്യൻമാരായ ബാംഗ്ലൂരു എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോൽവി വഴങ്ങിയത്.

ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ 57-മിനിറ്റിൽ സുനിൽ ചേത്രി നേടുന്ന ഗോളിലൂടെ ഹോം ടീം ലീഡ് നേടി. 70-മിനിറ്റിൽ ഹാവി ഹെർണാണ്ടസിന്റെ ഗോളിലൂടെ ലീഡ് രണ്ടായി ഉയർത്താൻ ദി ബ്ലൂസിന് കഴിഞ്ഞു.

77-മിനിറ്റിൽ മുർതദ ഫാളിലൂടെ ഒരു ഗോൾ തിരിച്ചടിച്ചുകൊണ്ട് മത്സരത്തിലേക്ക് തിരികെ വരാൻ മുംബൈ സിറ്റി എഫ്സി ശ്രമിച്ചെങ്കിലും ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ അവസാന വിസിൽ ഉയർന്നപ്പോൾ സീസണിലെ തുടർച്ചയായ ഏഴാം വിജയം ബാംഗ്ലൂരു എഫ്സി നേടി.

മത്സരം വിജയിച്ചതോടെ 19 കളിയിൽ നിന്നും 31പോയന്റ് നേടിയ ബാംഗ്ലൂരു എഫ്സി ലീഗ് ടേബിളിൽ നാലാം സ്ഥാനത്തെത്തി. അതേസമയം മത്സരം പരാജയപ്പെട്ടെങ്കിലും ഇതിനകം തന്നെ ഒന്നാം സ്ഥാനം ഉറപ്പിച്ച മുംബൈ സിറ്റി ടേബിൾ ടോപേഴ്സ് തന്നെയാണ്.

ബ്ലാസ്റ്റേഴ്സിന്റെ ആ മോഹവും അവസാനിച്ചു, ഇനി പ്ലേഓഫ് പ്രതീക്ഷ മാത്രം..

മാർക്കോ ലെസ്‌കോവിച്ചിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് സന്തോഷവാർത്ത?