ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേഓഫ് യോഗ്യത കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ആരാധകർക്ക് അടുത്ത മത്സരത്തിന് മുൻപായി ആശ്വാസവാർത്ത.
നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഡിഫെൻസിലെ പ്രധാന താരമായ മാർക്കോ ലെസ്‌കോവിച് ടീമിനോടൊപ്പം സാധാരണ രീതിയിലുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്.
പരിക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മത്സരങ്ങളിൽ ബൂട്ട് കെട്ടാതിരുന്ന ക്രോയേഷ്യൻ താരം മാർക്കോ ലെസ്‌കോവിചിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായിരുന്നു.
മോഹൻ ബഗാനെതിരായ അടുത്ത മത്സരത്തിൽ സസ്‌പെൻഷൻ കാരണം ലൂണ കളിക്കില്ലെങ്കിലും ലെസ്‌കോവിച് കളിച്ചേക്കും എന്ന സാധ്യതകൾ ഇപ്പോൾ ആരാധകർക്ക് ആശ്വാസം പകരുന്നുണ്ട്.
നിലവിൽ പോയന്റ് ടേബിളിൽ 31 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ലീഗിൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയന്റ് നേടിയാൽ പ്ലേഓഫ് ഉറപ്പിക്കാം.