in ,

LOVELOVE OMGOMG

ഐഎസ്എലിൽ ഏറ്റവും കൂടുതൽ കളിച്ച വിദേശ താരങ്ങൾ ഇവരാണ്..

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ആദ്യ മൂന്ന് വിദേശ താരങ്ങൾ ആരൊക്കെയാണ് എന്നാണ് നമ്മൾ ഇന്ന് പരിശോധിക്കാൻ പോവുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ആദ്യ മൂന്ന് വിദേശ താരങ്ങൾ ആരൊക്കെയാണ് എന്നാണ് നമ്മൾ ഇന്ന് പരിശോധിക്കാൻ പോവുന്നത്.

ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ സ്പാനിഷ് താരം തിരിയാണ്. എടികെ മോഹൻ ബഗാൻ, ജംഷെദ്പൂർ എന്നി രണ്ട് ക്ലബ്ബുകൾകൂടി 110 മത്സരങ്ങളാണ് താരം ഇതുവരെ ഐഎസ്എലിൽ കളിച്ചിട്ടുള്ളത്.

നിലവിൽ താരം ഐഎസ്എലിൽ കളിക്കുന്നില്ല. എന്നാൽ പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുൽഹാവോയുടെ ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം സ്പാനിഷ് താരം തിരി ഇന്ത്യൻ ഫുട്ബോളിലേക് തിരിച്ചെത്തുകയാണ്.

പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് മുംബൈ സിറ്റി എഫ്സിയുടെ മധ്യനിര താരമായ അഹമ്മദ് ജഹൂഹാണ്. താരം എഫ്സി ഗോവ, മുംബൈ എന്നി രണ്ട് ക്ലബ്ബുകൾക്ക് കൂടി 108 മത്സരങ്ങളാണ് ഐഎസ്എലിൽ കളിച്ചിട്ടുള്ളത്.

ഈ സീസണിലോടെ തിരിയെ മറികടന്ന് ജഹൂഹ് പട്ടികയിൽ ഏറ്റവും മുൻപന്തിയിലെത്തും. കാരണം മുംബൈയുടെ പ്രധാന കളിക്കാരനായ ജഹൂഹ് ഇനി ഈ സീസണിൽ മൂന്നിൽ കൂടുതൽ മത്സരങ്ങൾ കളിക്കാനുള്ള അവസരമുണ്ട്.

പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് എഫ്സി ഗോവ താരം എടു ബെഡിയാണ്. താരം നിലവിൽ ഗോവക്ക് വേണ്ടി 103 മത്സരങ്ങളാണ് കളിച്ചിട്ടുള്ളടത്.

എന്നാൽ ഏറ്റവും ശ്രദ്ധയെറിയ കാര്യം എന്താ വെച്ചാൽ ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരം എടു ബെഡിയാണ്. താരം 2017 മുതൽ എഫ്സി ഗോവക്ക് വേണ്ടി പന്ത് തട്ടുന്നുണ്ട്.

മാർക്കോ ലെസ്‌കോവിച്ചിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് സന്തോഷവാർത്ത?

പ്ലേഓഫ് കാണാതെ ആര് പുറത്താകും?? പോയന്റ് ടേബിൾ ഇതാ..