in

അവനെ യുണൈറ്റഡിന് ആവിശ്യമില്ല, തുറന്നടിച്ചു ബെർബറ്റോ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച താരങ്ങളിൽ ഒരാളാണ് ബൾഗേറിയൻ താരം ദിമിത്രി ബെർബറ്റോ. ആലസ്യത്തിൽ മയങ്ങുന്ന പ്രതിഭ എന്നായിരുന്നു ഇഗ്ലീഷ് മാധ്യമങ്ങൾ താരത്തിനെ വിശേഷിപ്പിച്ചിരുന്നത്. കാഴ്ചയിൽ അലസൻ ആണെങ്കിൽ പോലും അദ്ദേഹത്തിന്റെ ഫിനിഷിങ് പാടവം അപാരം ആയിരുന്നു.

റൊണാൾഡോയ്ക്കും റൂണിക്കും ഒക്കെ ഒപ്പം യുണൈറ്റഡിൽ അവരുടെ പ്രതാപ കാലത്ത് അവരുടെ മുൻ നിരയിൽ തകർത്തു കളിച്ച താരം ആണ് ബെർബറ്റോ. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മാർകീ പ്ലെയർ ആയി വന്നു ഇന്ത്യൻ സൂപ്പർ ലീഗിലും താരം തന്റെ പ്രതിഭ വിളംബരം ചെയ്തിരുന്നു. എന്നാൽ ഒരു ഗോൾ നേടാൻ കഴിഞ്ഞു എങ്കിൽ പോലും ഇവിടെ മികച്ച കളി പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതിന്റെ കാരണം അദ്ദേഹം സ്വന്തം പൊസിഷനിൽ അല്ല കളിച്ചത് എന്നത് ആയിരുന്നു.

ഇപ്പോൾ താരം മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്ടൺ സ്‌ട്രൈക്കർ ഡാനി ലങ്സിനെ ടീമിൽ എത്തിക്കാൻ നടത്തുന്ന നീക്കങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. യുണൈറ്റഡ് ഡാനിയേ ടീമിൽ എത്തിക്കുന്നത്തിനോട് അദ്ദേഹത്തിന് താല്പര്യമില്ല. ഡാനി ലങ്സ് മികച്ച ആണെന്നതിനോട് ബെർബറ്റോക്ക് വിയോജിപ്പ് ഒന്നുമില്ല. പക്ഷേ അദ്ദേഹം യുണൈറ്റഡിന് യോജിച്ച ആളല്ല എന്നാണ് ബെർബറ്റോ പറയുന്നത്. കുറച്ചു കൂടി പ്രതിഭാ ധനൻ ആയ ഒരാളെ ആണ് യുണൈറ്റഡ് തേടേണ്ടത് എന്നു കൂടി അദ്ദേഹം പറഞ്ഞു.

പോർച്ചുഗീസ് ടീമിൽ പ്രീമിയർ ലീഗ് താരങ്ങളുടെ കൂട്ടയിടി

അവിഹിതം പിടിക്കാതിരിക്കാൻ അഞ്ചാം നിലയിൽ നിന്നു ചാടിയ നെയ്മറുടെ സുഹൃത്ത് മരിച്ചു