കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞു നമ്മുടെ സ്വന്തം ആശാൻ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനാണ് ഇതോടെ ടീം വിടുന്നത് ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ അത്രമേൽ ഹൃദയത്തോട് ചേർത്ത നിർത്തിയ പരിശീലകനാണ് ഇതോടെ ടീം വിടുന്നത്. ഈ കാര്യം ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഒഫിഷ്യലായി അറിയിച്ചത്.
ഇതോടെ നീണ്ട ബന്ധതെയാണ് ഇവാനും ബ്ലാസ്റ്റേഴ്സും തമ്മിൽ ഇല്ലാതെയാവുന്നത് നിലവിൽ പ്ലേയ് ഓഫ് കടമ്പ കടക്കാതെ വന്നതോടെയാണ് ബ്ലാസ്റ്റേഴ്‌സ് അവരുടെ മികച്ച പരിശീലകൻ ഇവാനും മായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.ഇതോടെ അടുത്ത സീസോണിലേക്ക് പുതിയ പരിശീലകനെ ആവശ്യമായി വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്.
ഇവാൻ വുകോമാനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിസീലക സ്ഥാനം ഒഴിഞ്ഞു എന്ന വാർത്ത വലിയ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് സെർബിയനെ കണക്കാക്കുന്നത്.കളിക്കളത്തിൽ താരങ്ങളേക്കാൾ ആരാധക പ്രീതി കോച്ചിന് ലഭിക്കുകയെന്നത് അത്ര എളുപ്പമല്ല. പക്ഷേ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ഇവന്റെ കാര്യത്തിൽ അത് മറിച്ചാണ്.
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമിഫൈനൽ പോരാട്ടങ്ങളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. സെമിഫൈനലിനെ യോഗ്യത നേടിയ നാല് ടീമുകളിലെ ഒരു പരിശീലകനുമായി പ്രാരംഭ ചർച്ചകൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചുകഴിഞ്ഞു എന്ന റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്.മോഹൻ ബഗാന്റെ പരിശീലകനായ ലോപ്പസ് ഹബാസ്, മുംബൈ സിറ്റിയുടെ പരിശീലകനായ പീറ്റർ ക്രാറ്റ്ക്കി, എഫ് സി ഗോവയുടെ പരിശീലകനായ മനോളോ മാർക്കസ്, ഒഡീഷയുടെ പരിശീലകനായ സെർജിയോ ലൊബേറ എന്നീ നാലു പരിശീലകരിൽ ഒരാളുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾതന്നെ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.