in , , , , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

ലൂണയെയും കൈവിട്ടു കളയുമോ?? താരത്തിനായി വമ്പൻ ഓഫറുമായി ഐഎസ്എൽ വമ്പന്മാർ രംഗത്ത്…

വരാൻപോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പായി നിരവധി ട്രാൻസ്ഫർ വാർത്തകളും മറ്റും ഇപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്. ഐഎസ്എലിലെ ഒട്ടുമിക്ക ടീമുകളും അടുത്ത സീസൺ മുന്നോടിയായി നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്കായി ഐഎസ്എൽ വമ്പന്മാരായ എഫ്സി ഗോവ രംഗത്ത് വന്നിരിക്കുകയാണ്.

പ്രശസ്ത മലയാള മാധ്യമവും ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക മീഡിയ പാർട്ണറായ മലയാള മനോരമയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നിലവിൽ ഈ ട്രാൻസ്ഫർ നീക്കത്തെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിലേക്ക് യോഗ്യത നേടിയത്തോടെ ലൂണയുടെ ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. അതുകൊണ്ട് തന്നെ അഥവാ ഗോവക്ക്‌ താരത്തെ സ്വന്തമാക്കണമെങ്കിൽ വമ്പൻ തുക തന്നെ ചിലവാക്കേണ്ടി വരും.

എന്തിരുന്നാലും ലൂണയെ ബ്ലാസ്റ്റേഴ്‌സ് കൈവിട്ട് കളയില്ലായെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകറുള്ളത്. വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വിവരങ്ങൾ പുറത്തുവരും എന്ന് വിശ്വസിക്കാം.

അഭ്യൂഹംങ്ങൾക്ക്‌ വിട!! മലയാളി യുവ താരം ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരും; താരത്തിന് ഇനിയും ബ്ലാസ്റ്റേഴ്‌സുമായി കരാർ ബാക്കിയുണ്ട്…

ആശാന്റെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് റഡാറിലുള്ളത് മിന്നും പരിശീലകർ❤️‍🔥