in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

അഭ്യൂഹംങ്ങൾക്ക്‌ വിട!! മലയാളി യുവ താരം ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരും; താരത്തിന് ഇനിയും ബ്ലാസ്റ്റേഴ്‌സുമായി കരാർ ബാക്കിയുണ്ട്…

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സഹൽ ബ്ലാസ്റ്റേഴ്‌സ് വിട്ടത്തോടെ താരത്തിന്റെ അഭാവത്തിൽ നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര ഭരിക്കുന്നത് യുവ മലയാളി താരമായ വിപിൻ മോഹൻ തന്നെയാണെന്ന് പറയണം. ഈ സീസണിൽ പരിക്ക് മൂലം താരത്തിന് കുറച്ച് മത്സരങ്ങൾ നഷ്ടപെട്ടെങ്കിലും ബാക്കിയുള്ള മത്സരങ്ങളിൽ താരം തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിനായി കാഴ്ച്ചവെച്ചത്.

അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കുമെന്നും, അതുകൊണ്ട് തന്നെ താരത്തെ സ്വന്തമാക്കാനായി മുംബൈ, ഈസ്റ്റ്‌ ബംഗാൾ, ബംഗളുരു തുടങ്ങി വമ്പന്മാർ രംഗത്തുണ്ട് പറഞ്ഞു റിപ്പോർട്ടുകൾ വന്നത്.

എന്നാൽ താരത്തിന്റെ കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കില്ല എന്നതാണ് സത്യാവസ്ഥ. താരത്തിന് നിലവിൽ ബ്ലാസ്റ്റേഴ്സുമായി 2026 വരെ കരാറുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രചരിച്ച വാർത്തകൾ വ്യാജമാവാനാണ് സാധ്യത.

ഇനി അഥവാ ഈ വാർത്തകൾ സത്യമാണേൽ ബ്ലാസ്റ്റേഴ്‌സ് ചോദിക്കുന്ന തുക എതിരാളികൾക്ക്‌ നൽകേണ്ടി വരും. പക്ഷെ ബ്ലാസ്റ്റേഴ്‌സ് താരത്തെ വിട്ടുകളയുകയാണേൽ അത് വെറും മണ്ടത്തരമാണെന്ന് മാത്രമേ പറയാൻ പറ്റുള്ളൂ. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വാർത്തകൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ആശാന് പിന്നാലെ സൂപ്പർ താരങ്ങളും പുറത്തേക്ക്? പ്രധാന താരങ്ങളും ടീം വിടുമെന്ന് റിപ്പോർട്ട്‌..

ലൂണയെയും കൈവിട്ടു കളയുമോ?? താരത്തിനായി വമ്പൻ ഓഫറുമായി ഐഎസ്എൽ വമ്പന്മാർ രംഗത്ത്…